പയ്യന്നൂര്‍: (www.kasargodvartha.com 11.12.2019) മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നിരവധിപേരില്‍ നിന്നും പണം തട്ടിയ ആള്‍ പിടിയില്‍. കണ്ണവം തൊടിക്കളം സ്വദേശിയായ ടി.വി വത്സരാജിനെയാണ് പയ്യന്നൂര്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

ഏഴിമല നാവിക അക്കാദമിയിലെ അസി. പ്രൊഫസര്‍ പ്രമോദിന്റെ ഭാര്യ ഡോ. സന്ധ്യയുടെയും പരാതിയിലാണ് കേസെടുത്തത്. ഇവരുടെ ദന്തല്‍ ക്ലിനിക്കില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് കാല്‍ലക്ഷം രൂപ തട്ടിയതായും രാമന്തളിയിലെ അഷ്‌റഫിനോട് കോഴിക്കടയ്ക്ക് ഉടന്‍ ലൈസന്‍സ് ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയതായും പറയുന്നു. ഇയാളെ ഇതിനു മുമ്പും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയടെുത്തതിന് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കെതിരെ 20 ഓളം പരാതി ലഭിച്ചിട്ടുണ്ട്. കൂത്തുപറമ്പ് ടൗണില്‍ വെച്ചാണ് പ്രതിയെ എസ്.ഐയും പോലീസുകാരായ പ്രമോദ്, സുമേഷ്, രതീഷ് എന്നിവരും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, payyannur, case, arrest, Police, Kerala, Cheating, Pollution control room officer held by money launderer < !- START disable copy paste -->