city-gold-ad-for-blogger

നീലേശ്വരം നഗരസഭാ പുതിയ ബസ്‌സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് പ്ലാനും സൈറ്റ് പ്ലാനും നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ചു

നീലേശ്വരം: (www.kasargodvartha.com 20.12.2019) നീലേശ്വരം നഗരസഭയുടെ പുതിയ ബസ്‌സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് പ്ലാനും സൈറ്റ് പ്ലാനും നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ചു. കാലപ്പഴക്കത്താല്‍ പൊളിച്ചുമാറ്റിയ നീലേശ്വരം നഗരസഭാ ബസ്‌സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിനു പകരമായാണ് പുതിയ നഗരസഭാ ബസ്‌സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്. സബ്കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് അംഗീകാരം നല്‍കിയത്.

92 സെന്റ് സ്ഥലത്ത് 36,500 ചതുരശ്ര അടിയില്‍ മൂന്ന് നിലകളോടുകൂടിയ കെട്ടിട സമുച്ചയമാണ് നിര്‍മിക്കുന്നത്. 10 കോടി രൂപയുടെ മതിപ്പു ചെലവാണ് കണക്കാക്കുന്നത്. താഴത്തെ നിലയില്‍ 16 കടമുറികളും ഒന്നാം നിലയില്‍ 28 കടമുറികളും, രണ്ടാം നിലയില്‍ 10 കടമുറികളും ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള ഏഴ് മുറികളുമാണ് പ്ലാന്‍ പ്രകാരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു മുകളില്‍ 8000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കോണ്‍ഫറന്‍സ് ഹാളിനും സൗകര്യമുണ്ട്. ഇതോടൊപ്പം ഓട്ടോറിക്ഷകള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനവും ബസ്സ്റ്റാന്‍ഡില്‍ ഉണ്ടായിരിക്കും. ബസ്‌സ്റ്റാന്‍ഡിന്റെ ബേസ്‌മെന്റ് ഫ്‌ളോറില്‍ കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും വിപുലമായ പാര്‍ക്കിംഗ് സംവിധാനമുണ്ട്. ഒരേസമയത്ത് 20ല്‍പരം ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ യാത്രക്കാരെ കയറ്റി ഇറക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

യാത്രക്കാര്‍ക്ക് ബസ് കാത്തിരിക്കാനുള്ള സൗകര്യം ഏറ്റവും വിപുലമായ തോതില്‍ ശാസ്ത്രീയ സംവിധാനങ്ങളോടെ ഒരുക്കുന്ന ബസ്സ്റ്റാന്‍ഡില്‍ ശുചിമുറികളുടെ എണ്ണം പരമാവധി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുലയൂട്ടല്‍ കേന്ദ്രം, പോലീസ് എയ്ഡ് പോസ്റ്റ്, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ തുടങ്ങിയ സൗകര്യങ്ങളും അനുബന്ധമായി ഒരുക്കും.

കെട്ടിട നിര്‍മാണം തുടങ്ങുന്നതിനായി സംസ്ഥാന ചീഫ് ടൗണ്‍ പ്ലാനറുടെ അംഗീകാരം ലഭിക്കുന്നതിനായി ലേ ഔട്ടും അനുബന്ധ സ്‌കെച്ചും തയാറാക്കുന്നതിനായി കാഞ്ഞങ്ങാട്ടെ ആര്‍ക്കിടെക്ട് ദാമോദര്‍ അസോസിയേറ്റ്‌സിനെ യോഗം ചുമതലപ്പെടുത്തി. കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തിന്റെ മണ്ണ് പരിശോധന നേരത്തേ തന്നെ നഗരസഭ പൂര്‍ത്തിയാക്കിയിരുന്നു. കെട്ടിട നിര്‍മാണത്തിനായി കെയുആര്‍ഡിഎഫ്‌സിയുടെ ലോണ്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് നേരത്തെ നഗരസഭ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.

നീലേശ്വരം നഗരസഭാ പുതിയ ബസ്‌സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് പ്ലാനും സൈറ്റ് പ്ലാനും നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Top-Headlines, Nileshwaram, Busstand, Plan aproved for construction of Nileshwar Bus stand

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia