city-gold-ad-for-blogger

മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു

മംഗളൂരു: (www.kasargodvartha.com 29.12.2019) മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ പി കെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച മംഗളൂരുവിലെ നിഷിന്‍, അബ്ദുല്‍ ജലീല്‍ എന്നിവരുടെ വീടുകളാണ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചത്. രാജ്യത്തെ ജനങ്ങളെ രണ്ടായി തിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമരക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുക, നഗരങ്ങളില്‍ 144 പ്രഖ്യാപിക്കുക, കര്‍ഫ്യൂ ഏര്‍പ്പെടുത്തുക, മാധ്യമ പ്രവര്‍ത്തകരെയും, നേതാക്കളെയും അറസ്റ്റ് ചെയ്യുക, കരുതല്‍ തടങ്കലില്‍ വെക്കുക തുടങ്ങിയ ജനാധിപത്യ വിരുദ്ധമായ നടപടികളാണ് സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കുക എന്നുള്ളതാണ് ജനാധിപത്യത്തിന്റെ മര്യാദ. അതിന്റെ സകല സീമകളും ലംഘിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തന്നെ വരും ദിവസങ്ങളില്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എം പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, എം സി ഖമറുദ്ദീന്‍ എം എല്‍ എ, മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയ നേതാക്കളും കൂടെ ഉണ്ടായിരുന്നു.

മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mangalore, news, Top-Headlines, Muslim-league, National, Kerala, Kasaragod, PK Kunhalikkutty MP visited Mangaluru police shooting victims' house
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia