Join Whatsapp Group. Join now!
Aster MIMS 10/10/2023

കാട്ടാന പേടിയില്‍ നാട്ടുകാര്‍: വ്യാപക കൃഷിനാശം

കാട്ടാന പേടിയില്‍ നാട്ടുകാര്‍. കാനത്തൂരില്‍ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനാശിപ്പിച്ചു News, Kerala, kasaragod, farmer, Farming, forest-range-officer, people are afraid of the wild elephant
ബോവിക്കാനം: (www.kasargodvartha.com 18.12.2019) കാട്ടാന പേടിയില്‍ നാട്ടുകാര്‍. കാനത്തൂരില്‍ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനാശിപ്പിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടിനാണ് കാനത്തൂര്‍, നെയ്യങ്കയം പ്രദേശത്ത് കാട്ടാനയിറങ്ങിയത്.

നാട്ടുകാര്‍ പടക്കങ്ങള്‍ പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ അകറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും ആനകളെ കൃഷിയിടത്തുനിന്നും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. മതിലുകളും നിരവധി വാഴകളും കവുങ്ങുകളും നശിപ്പിച്ചു. കൃഷിയിടത്തിലെ പൈപ്പുകളും തകര്‍ത്തു. ലക്ഷം രൂപയിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.


കൃഷി നശിപ്പിച്ചതിന് മതിയായ നഷ്ട പരിഹാരം ലഭിക്കുന്നിലെന്ന ആക്ഷേപവുമുണ്ട്. കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍കുമാര്‍ കൃഷി നശിപ്പിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords:News, Kerala, kasaragod, farmer, Farming, forest-range-officer, people are afraid of the wild elephant