Join Whatsapp Group. Join now!
Aster MIMS 10/10/2023

70-ാം തവണയും രക്തം നല്‍കി ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് പി രതിഷ്‌കുമാര്‍ മാസ്റ്റര്‍: 100 തവണയെങ്കിലും രക്തം നല്‍കാന്‍ കരുത്തുണ്ടാകട്ടെയെന്ന് കലക്ടര്‍

ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി രതീഷ് കുമാര്‍ മാഷ് 70-ാം തവണയും രക്തദാനം നടത്തി ശ്രദ്ധേയനായി. News, Kerala, kasaragod, Award, Teacher, Blood donation, District Collector, P Rathiskumar Master, blood donated 70th time
കാസര്‍കോട്: (www.kasargodvartha.com 19.12.2019)  ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി രതീഷ് കുമാര്‍ മാഷ് 70-ാം തവണയും രക്തദാനം നടത്തി ശ്രദ്ധേയനായി. കാസര്‍ഗോഡ് താലൂക്ക് ആശുപത്രിയിലെ രക്ത ബാങ്കിലാണ് ജില്ലാ കലക്ടര്‍ ഡോ: ഡി സജിത്ത് ബാബുവിന്റെ സാന്നിദ്ധ്യത്തില്‍ രക്തം നല്‍കിയത്. 'രക്തദാനം മഹാദാനമെന്നും ഇത്തരം പ്രവൃത്തിയിലൂടെ സമൂഹത്തില്‍ ആരോഗ്യമുള്ള എല്ലാവര്‍ക്കും രക്തദാനം നല്‍കാന്‍ പ്രചോദനമാകട്ടെയെന്നും, രതീഷ് മാസ്റ്റര്‍ക്ക് 100 തവണയെങ്കിലും രക്തം നല്‍കാന്‍ കരുത്തുണ്ടാകട്ടെയെന്നും കലക്ടര്‍ ആശംസിച്ചു.


ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ:സ്മിത എല്‍, സൂപ്രണ്ട് ഡോ: രാജാറാം, ഡെപ്യൂട്ടി സൂപ്രണ്ട് ഗീതാ ഗുരു ദാസ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ദീപക്ക് കെആര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ സുകുമാരന്‍ പൂച്ചക്കാട്, ബോവിക്കാനം എച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ മെജോ ജോസഫ്, ജിജി തോമസ്, വാസുദേവന്‍ ഐകെ, പ്രസാദ് വിഎന്‍, പ്രിന്‍സ് മോന്‍ വിപി, റോവര്‍ സ്‌കൗട്ട് കമ്മീഷണര്‍ അജിത്ത് കുമാര്‍, ബ്ലഡ് ഡോണേര്‍സ് കേരള ജില്ലാ പ്രസിഡണ്ട് നൗഷാദ് കണ്ണമ്പള്ളി രുധിരസേന പ്രസിഡണ്ട് രാജീവന്‍ കെപി, വി സുധി കൃഷ്ണന്‍, റഹ്മാന്‍ എന്നിവര്‍ ചടങ്ങിന് സാന്നിദ്ധ്യമായി.


രക്ത ബാങ്കിന്റെ സര്‍ട്ടിഫിക്കറ്റും, രുധിര സേനയുടെ ഉപഹാരവും ചടങ്ങില്‍ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു പി.രതീഷ് കുമാറിന് കൈമാറി. ബ്ലഡ് ബാങ്കിലേയ്ക്ക് ആവശ്യമായ 'വെയിങ്ങ് മെഷീന്‍' ബ്ലഡ് ഡോണേര്‍സ് കേരള കലക്ടര്‍ മുഖാന്തിരം മെഡിക്കല്‍ ഓഫീസര്‍ക്ക് പ്രസ്തുത ചടങ്ങില്‍ വെച്ച് കൈമാറി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിലെ അധ്യാപകനാണ് രതീഷ് മാസ്റ്റര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords:News, Kerala, kasaragod, Award, Teacher, Blood donation, District Collector, P Rathiskumar Master, blood donated 70th time