തിരുവനന്തപുരം: (www.kasargodvartha.com 24.12.2019) 2015 ലെ 'ഓപ്പറേഷന്‍ ബിഗ് ഡാഡി' അന്വേഷണവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളടക്കം ഉള്‍പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം പോക്സോ കോടതിയിലാണ് 13 പേര്‍ അറസ്റ്റിലായ കേസിന്റെ 70 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ചുംബന സമരത്തിന് നേതൃത്വം നല്‍കിയ രശ്മി ആര്‍ നായര്‍, രാഹുല്‍ പശുപാലന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്ര
തികള്‍.
വിളപ്പില്‍ശാല സ്വദേശിയായ അക്ബര്‍ തന്റെ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത ബംഗളൂരു സ്വദേശികളായ സഹോദരിമാരെ പീഡിപ്പിച്ചുവെന്നാണ് കേസ്. കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍, പാലക്കാട് സ്വദേശി ആഷിഖ് എന്നിവര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇവരെക്കൂടാതെ കാസര്‍കോട് സ്വദേശി ജിന്റോ, വിളപ്പില്‍ശാല സ്വദേശി സുള്‍ഫിക്കര്‍, ബംഗളൂരു സ്വദേശി ലനീഷ് മാത്യു, പീരുമേട് സ്വദേശി അജീഷ്, ഈരാറ്റുപേട്ട സ്വദേശി മനാഫ്, എറണാകുളം സ്വദേശി ദിലീപ് ഖാന്‍, താമരശ്ശേരി സ്വദേശികളായ ജോഷി ജോസഫ്, ജോയ്സ് ജോസഫ് എന്നിവരാണ് മറ്റു പ്രതികള്‍.
67 സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. 96 രേഖകള്‍, മൊബൈല്‍ ഫോണുകള്‍, കാറുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയടക്കം 17 തൊണ്ടിമുതലുകളും കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിേര ഇന്ത്യന്‍ ശിക്ഷാനിയമം, വിവരസാങ്കേതികവിദ്യാ നിയമം, പോക്സോ നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമായിരുന്നു കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Top-Headlines, Crime branch, case, Investigation, Kasaragod, Operation Big Daddy; Crime branch charge sheet submitted
< !- START disable copy paste -->