Join Whatsapp Group. Join now!
Aster MIMS 10/10/2023

മലയാളി മാധ്യമപ്രവര്‍ത്തകരെ തടങ്കലിലാക്കിയ കര്‍ണാടക പൊലീസിന്റെ നടപടിയില്‍ പ്രതിഷേധം; കാസര്‍കോട്ട് ദേശീയപാത ഉപരോധിച്ചു

മംഗളൂരുവില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിയില്‍ വാര്‍ത്താ ശേഖരണത്തിന് പോയ മലയാളി മാധ്യമ news, Kerala, kasaragod, Protest, DYFI, Police, National highway, Road, National Highwy Blocked by DYFI

കാസര്‍കോട്: (www.kasargodvartha.com 20.12.2019) മംഗളൂരുവില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിയില്‍ വാര്‍ത്താ ശേഖരണത്തിന് പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ തടങ്കലിലാക്കിയ കര്‍ണാടക പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കാസര്‍കോട്ട് ദേശീയപാത ഉപരോധിച്ചു. 



മാധ്യമപ്രവര്‍ത്തകര്‍ തടങ്കലിലാണെന്ന വാര്‍ത്ത ദൃശ്യമാധ്യമങ്ങളില്‍ വന്നയുടന്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തുകയായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സുനില്‍ കടപ്പുറം അധ്യക്ഷനായി. പ്രസ്‌ക്ലബ് സെക്രട്ടറി കെ വി പത്മേഷ് സംസാരിച്ചു. സുഭാഷ് പാടി സ്വാഗതം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, Protest, DYFI, Police, National highway, Road, National Highwy Blocked by DYFI