കാസര്‍കോട്: (www.kasargodvartha.com 24.12.2019) മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനുള്ള കര്‍ണാടക പോലീസിന്റെ നിര്‍ദേശം പൗര സ്വാതന്ത്രത്തിനെതിരായ നീക്കമാണെന്നും, മലയാളികളെ അപമാനിക്കലുമാണെന്ന് എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് രേഖാമൂലമുള്ള നിര്‍ജേശമാണ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് നല്‍കിയിട്ടുള്ളത് എന്നതിനാല്‍ അടിയന്തിരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മംഗളൂരുവില്‍ നടന്ന അക്രമ സംഭവങ്ങളുടെ പിന്നില്‍ മലയാളികളാണ് എന്ന പ്രചാരണം നടത്തി ഒറ്റപ്പെടുത്തി ഭീതിപ്പെടുത്താനുള്ള നീക്കം അപലപനീയമാണ്. മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിക്കുന്നതിനും, സുരക്ഷിത പഠനം നടത്താനും സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
മലയാളി മാധ്യമ പ്രവര്‍ത്തകരെയടക്കം മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്ത സംഭവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഭീതിയിലാണ്. അതിനാല്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, MSF, Top-Headlines, Karnataka, MSF against Karnataka Govt.
< !- START disable copy paste -->