കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ക്യാമ്പ് ഓഫീസ് കാഞ്ഞങ്ങാട് ഐങ്ങോത്തേക്ക് മാറ്റുന്നു

കാസര്‍കോട്: (www.kasargodvartha.com 04.12.2019) കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ക്യാമ്പ് ഓഫീസ് കാഞ്ഞങ്ങാട് ഐങ്ങോത്തേക്ക് മാറ്റുന്നു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ മധ്യഭാഗം എന്ന നിലയിലാണ് ഓഫീസ് ഐങ്ങോത്തേക്ക് മാറ്റുന്നത്. ചെര്‍ക്കള ബേവിഞ്ചയിലാണ് എംപിയുടെ ക്യാമ്പ് ഓഫീസ് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചുവരുന്നത്. നേരത്തെ തന്നെ ഐങ്ങോത്ത് ഓഫീസ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നതായി എംപിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.

കാഞ്ഞങ്ങാട് ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തിന് സമീപത്താണ് പുതിയ ഓഫീസ് ആരംഭിക്കുന്നത്. ഈ ആഴ്ച തന്നെ ഓഫീസ് മാറ്റും. കാസര്‍കോട് കലക്ട്രേറ്റില്‍ എംപിക്കായി ഫെലിസിറ്റേഷന്‍ സെന്റര്‍ അനുവദിച്ചിട്ടുണ്ട്. ഡെല്‍ഹിയിലല്ലാത്ത സമയങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഇവിടെ എംപിയുണ്ടാകും. ഇതുകൂടാതെ മറ്റു നിയോജക മണ്ഡലങ്ങളിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി പ്രത്യേക ഓഫീസ് തുടങ്ങാനും ആലോചനയുണ്ട്.


കല്യാശേരി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് കാസര്‍കോട്ടെത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കൊണ്ടാണ് മണ്ഡലത്തിന്റെ മധ്യഭാഗം എന്ന നിലയില്‍ ഐങ്ങോത്തേക്ക് ഓഫീസ് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, MP, Rajmohan Unnithan, Office, MP Rajmohan Unnithan's camp office shifting to Kanhangad
Previous Post Next Post