Join Whatsapp Group. Join now!
Aster MIMS 10/10/2023

മകള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചതിന് പിന്നാലെ അമ്മയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

മകള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചതിന് പിന്നാലെ അമ്മയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. News, Bekal, Kasaragod, Kerala, Award, Noval, Movie, Mother, Daughter,
ബേക്കല്‍:(www.kasargodvartha.com 23/12/2019) മകള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചതിന് പിന്നാലെ അമ്മയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. കാസര്‍കോട് ബേക്കല്‍ സ്വദേശി നോവലിസ്റ്ററ്റ് നളിനിക്കാണ് കഴിഞ്ഞ ദിവസം സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. നളിനിയുടെ മകള്‍ അനുജയ്ക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ ആക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. പായിപ്ര രാധകൃഷ്ണന്‍ സെക്രട്ടറിയായിരിക്കെ ആയിരുന്നു കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. രാധകൃഷ്ണന്റെ ഭാര്യയാണ് നളിനി ബേക്കല്‍.


ബേക്കല്‍ കോട്ട പശ്ചാതലമായി നളിനി ബേക്കല്‍ രചിച്ച നോവല്‍ 'തുരുത്ത്' സിനിമയാക്കാനുള്ള അവകാശത്തിനായ് രാമൂ കാര്യാട്ട് നളിനി ബേക്കലിന് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കുന്നതിന് മുന്നെ അദ്ദേഹം വിടവാങ്ങുകയായിരുന്നു. രാമു കാര്യട്ട് നളിനിക്ക് എഴുതിയ കത്ത് ഇപ്പോഴും നളിനി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ചെമ്മീനിനു ശേഷം കര്‍ണാടകയില്‍ 'മലങ്കാറ്റ്' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ആയിരുന്നു രാമൂ കാര്യാട്ട് നളിനിക്ക് കത്ത് അയച്ചിരുന്നത്. മാസങ്ങള്‍ക്ക് ശേഷം രാമൂ കാര്യാട്ട് മരിച്ചു. പിന്നീട് 'തുരുത്ത്' സിനിമയാക്കുന്നതിന് വേണ്ടി തോപ്പില്‍ ഭാസി തിരക്കഥയും, ഹരിഹരന്‍ സംവിധാനനേത്രത്വവും ഏറ്റെടുത്തുവെങ്കിലും പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല.
തുരുത്ത് എന്ന നോവലിനു പുറമെ ഹംസഗാനം, കൃഷ്ണ, അമ്മദൈവങ്ങള്‍, കണ്വ തീര്‍ഥം, ശിലാവനങ്ങള്‍, ദേവ വധം, തുടങ്ങിയ നോവലുകളും ഒറ്റക്കോലം, അമ്മയെ കണ്ടവരുണ്ടോ കഥാ സമാഹാരങ്ങളും കുഞ്ഞിത്തെയ്യം എന്ന ബാല്യ സാഹിത്യ കൃതികളും നളിനി ബേക്കല്‍ രചിച്ചിട്ടുണ്ട്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Bekal, Kasaragod, Kerala, Award, Noval, Movie, Mother, Daughter,Mother wins Kerala Sahithya Academy Award after daughter received Kendra Sahitya Akademi Award