കാഞ്ഞങ്ങാട്: (www.kasargodvartha.com 18.12.2019) വാഹനം പരിശോധിക്കുന്ന വിവരം മോട്ടോര്‍ വാഹന വകുപ്പ് മുന്‍കൂട്ടി അറിയിച്ചിട്ടും വാഹന യാത്രക്കാര്‍ ചെവിക്കൊണ്ടില്ല. കുടുങ്ങിയത് 200ല്‍പരം വാഹനങ്ങള്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് കേന്ദ്രീകരിച്ച് ബുധനാഴ്ച നടത്തിയ വാഹനപരിശോധനയിലാണ് നിരവധി പേരെ പിടികൂടിയത്. പതിവില്‍ നിന്നു വ്യത്യസ്തമായി സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും വാഹന പരിശോധനയുടെ കാര്യം മുന്‍കൂട്ടി പ്രചരിപ്പിച്ചിരുന്നു.
നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാത്ത 60 ഡ്രൈവര്‍മാരും 15 യാത്രക്കാരും സീറ്റ് ബെല്‍ട്ട് ധരിക്കാത്ത 25 പേരും ലൈസന്‍സില്ലാത്ത 10 പേരും, കൂളിംഗ് ഫിലിം പതിച്ച 27 പേരും ടാക്‌സ് അടക്കാതെ വാഹനമോടിച്ച അഞ്ചുപേരും, രൂപമാറ്റം വരുത്തിയ സൈലന്‍സര്‍ പിടിപ്പിച്ച മൂന്നുപേരും മൊബൈലില്‍ സംസാരിച്ച് വാഹനമോടിച്ച മൂന്നുപേരുമാണ് കുടുങ്ങിയത്. 203 നിയമലംഘനങ്ങളില്‍ നിന്നായി 215800 രൂപ പിഴ ഈടാക്കി.
ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ നിര്‍ദേശപ്രകാരം കാസര്‍കോട് ആര്‍ടിഒ എസ് മനോജ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഇ മോഹന്‍ ദാസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും രാവിലെ മുതല്‍ നടന്ന പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ന്നും ഇത്തരം പരിശോധനകള്‍ തുടരുമെന്ന് ആര്‍ടിഒ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Top-Headlines, Vehicles, RTO, Kanhangad, More than 200 vehicles were captured In vehicle inspection