മംഗളൂരു: (www.kasargodvartha.com 06.12.2019) അമിതവേഗതയിലെത്തിയ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ കന്നഡ ബണ്ട്വാള്‍ അലങ്കാറില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ബസ് അലങ്കാറിനടുത്തെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
കൊല്ലൂരില്‍ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് നിഗമനം. പരിക്കേറ്റവരില്‍ ഗാന്ധിനഗര്‍ നിവാസിയായ സുമയ്ക്ക് ഗുരുതരമാണ്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാറിന്റെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ മൂഡ്ബിദ്രി പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Moodbidri: Speeding bus topples at Alangar - 18 passengers suffer injuries, Mangalore, news, Top-Headlines, Bus, Accident, Injured, National, Karnataka, < !- START disable copy paste -->