മംഗളൂരു: (www.kasargodvartha.com 16.12.2019) നായയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. ദക്ഷിണ കന്നഡ മുഡ്ബിദ്രിയിലെ ഷിര്‍താഡിയില്‍ ഞായറാഴ്ചയാണ് അപകടം. പടുകൊണാജെ ഗണ്ടല്‍ക്കട്ടെയില്‍ താമസിക്കുന്ന അരുണ്‍ പെരേര (44)യാണ് മരിച്ചത്.
ബന്ധു അരുണ്‍ സുനിലിനൊപ്പം സ്‌കൂട്ടറില്‍ വരുന്നതിനിടെ മുമ്പില്‍ വന്ന നായയെ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ അരുണ്‍ പെരേര ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു.
ഷിര്‍ത്താഡിയില്‍ നിന്ന് മൂഡുബിദ്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കര്‍ഷകനാണ് പെരേര. റോട്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായ ദിവ്യ പെരേരയാണ് ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്. സംഭവത്തില്‍ മൂഡ്ബിദ്രി പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Kerala, news, Mangalore, Accident, Bike, Dog, Man, died, hospital, Police, case,Moodbidri: 44-year-old Arun Pereira from Shirtady dies in scooter accident