ചെറുവത്തൂര്‍: (www.kasargodvartha.com 09.12.2019) ആശുപത്രി കെട്ടിടം നിര്‍മാണ സ്ഥലത്ത് നിന്നും അന്യസംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും 35,000 രൂപയും കവര്‍ന്ന നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതികള്‍ അറസ്റ്റിലായി. കാസര്‍കോട് ചൗക്കിയിലെ കെ എ അബ്ദുല്‍ ലത്വീഫ് (32), കണ്ണൂര്‍ താണെയിലെ മുഹമ്മദ് ഹനീഫ് (31) എന്നിവരെയാണ് ചന്തേര അഡീഷണല്‍ എസ്‌ഐ വിജയനും സംഘവും അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പാണ് ചെരുവത്തൂര്‍ ഗവ. ആശുപത്രി കെട്ടിട നിര്‍മാണ സ്ഥലത്തുവെച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ മൂന്ന് മൊബൈല്‍ ഫോണുകളും 35,000 രൂപയും കവര്‍ന്നത്. സംഭവത്തില്‍ കരാറുകാരന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
കവര്‍ച്ചാ കേസുകളില്‍ ഇവര്‍ നേരത്തെ ജയിലില്‍ കഴിഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. സ്ത്രീകള്‍ കസ്റ്റഡിയിലുണ്ടെന്ന് പറഞ്ഞ് യുവാക്കളെ ലോഡ്ജുകളില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തിയും അക്രമിച്ചും പണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ച്ച ചെയ്ത കേസുകളും ഇവര്‍ക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Mobile Phone, Robbery, cash, Arrest, Accuse, Mobile phones and cash stolen; 2 arrested < !- START disable copy paste -->