കാസര്‍കോട്: (www.kasargodvartha.com 22.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തുന്നു. കാസര്‍കോട്ട് വിവിധയിടങ്ങളില്‍ കൂറ്റന്‍ റാലികള്‍ നടത്തി. ജമാഅത്ത് കമ്മിറ്റികളുടെയും നാട്ടുകാരുടെ കൂട്ടായ്മയുടെയും വിവിധ ക്ലബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. എല്ലാ പ്രതിഷേധ പരിപാടികളിലും വന്‍ ജനപങ്കാളിത്തമുണ്ടായി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൊഗ്രാല്‍പുത്തൂരില്‍ ലോംഗ് മാര്‍ച്ച്
മൊഗ്രാല്‍പുത്തൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നിയമം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മൊഗ്രാല്‍പുത്തൂര്‍ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ലോംഗ് മാര്‍ച്ച് നടത്തി. മൊഗ്രാല്‍ പുത്തൂര്‍ കടവത്തുനിന്ന് ആരംഭിച്ച് എരിയാലില്‍ സമാപിച്ച റാലിയില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു.
വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടനകളുടെ നേതാക്കളടക്കമുള്ളവര്‍ അണിനിരന്ന പ്രകടനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധമിരമ്പി.
പൗരത്വ ഭേദഗതി ബില്‍: നെല്ലിക്കുന്ന് കൂട്ടായ്മ പ്രതിഷേധ റാലി നടത്തി
കാസര്‍കോട്: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ദേദഗതി ബില്ലിനെതിരെ നെല്ലിക്കുന്ന് കൂട്ടായ്മ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇവിടെ ജനിച്ച ഇന്ത്യക്കാരാണ് ഞങ്ങള്‍, പുറത്താക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രതിഷേധത്തില്‍ അണിനിരന്നവര്‍ വിളിച്ചുപറഞ്ഞു.
നെല്ലിക്കുന്ന് ജംഗ്ഷനില്‍നിന്ന് തുടങ്ങിയ റാലി ബാങ്ക് റോഡ് വഴി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് തൈവളപ്പ് കുഞ്ഞാമു ഹാജി, ജനറല്‍ സെക്രട്ടറി ബി കെ.ഖാദര്‍, നഗരസഭാ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, നഗരസഭാംഗം ഹാരിസ് ബെന്നു, അസ്ലം തായല്‍, ബി എം അഷ്‌റഫ്, മുഹമ്മദ്കുഞ്ഞി പൂരണം, ഹനീഫ് നെല്ലിക്കുന്ന്, അബ്ദു തൈവളപ്പ്, മാമു നെല്ലിക്കുന്ന്, ഹനീഫ് കൊട്ടിഗെ, ആമി ബീഗം, എന്‍ ഇ ഇഖ്ബാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പച്ചമ്പളയില്‍ ലോംഗ് മാര്‍ച്ച് നടത്തി
പച്ചമ്പള: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പച്ചമ്പളയില്‍ ലോംഗ് മാര്‍ച്ച് നടത്തി. പച്ചമ്പള മുതല്‍ ബന്തിയോട് വരെയാണ് മാര്‍ച്ച് നടത്തിയത്. 25ഓളം ക്ലബുകളിലെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
മാര്‍ച്ചിന് മജീദ് പച്ചമ്പളം, ഹംസ പഞ്ചത്തൊട്ടി, ശരീഫ് പഞ്ചത്തൊട്ടി, ഉമ്മര്‍ അപ്പോളോ, അബ്ദുര്‍ റഹ്മാന്‍ ബന്തിയോട്, മുഹമ്മദ് ചെങ്കല്‍, ബഷീര്‍ ഇച്ചിലങ്കോട്, മുസ്തഫ, മുസാഹിര്‍, താജുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Top-Headlines, rally, Protest, Jamaath-committe, Club, March, Mass rallies in Kasargod protesting the CAA