Join Whatsapp Group. Join now!
Aster MIMS 10/10/2023

ആറുവയസുകാരിക്കെതിരെ ലൈംഗിക ഉപദ്രവം: പോക്‌സോ കേസില്‍ യുവാവിന് 5 വര്‍ഷം തടവും 5000 രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ്. മംഗളൂരു സൂറത്ത്കല്ലിന് സമീപം ബൈകംപാടിയില്‍ National, news, case, Mangalore, Girl, Assault,
മംഗളൂരു:(www.kasargodvartha.com 10.12.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ്. മംഗളൂരു സൂറത്ത്കല്ലിന് സമീപം ബൈകംപാടിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് അയല്‍വാസിയായ അതീഖുര്‍ റഹ് മാന്‍ ലഷ്‌കര്‍ (28) എന്ന യുവാവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി തടവിന് ശിക്ഷിച്ചത്. ജില്ലാ സെഷന്‍സ് കോടതി (രണ്ട്)യാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്.


2018 ജൂണ്‍ 24 നാണ് സംഭവം നടന്നത്. ബൈകംപാടിയിലെ അംഗരഗുണ്ടിക്ക് സമീപം മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്ന ആറുവയസുള്ള പെണ്‍കുട്ടിയെ വൈകുന്നേര സമയത്ത് വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം പിതാവിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പനാംപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു. അന്നത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് കുമാര്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 25 സാക്ഷികളില്‍ 20 പേരെ വിസ്തരിച്ചു.

വാദം കേട്ട പോക്സോ നിയുക്ത കോടതി ജഡ്ജി ബി ആര്‍ പല്ലവിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് അഞ്ച് വര്‍ഷം ലളിതമായ തടവും 5,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ തുകയില്‍ മൂവായിരം രൂപ പെണ്‍കുട്ടിക്ക് നല്‍കണം. പെണ്‍കുട്ടിക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വെങ്കടരമണ സ്വാമിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

keywords: National, news, case, Mangalore, Girl, Assault,Mangaluru: Man gets five year imprisonment for sexual assault on minor