city-gold-ad-for-blogger

മംഗളൂരുവില്‍ കര്‍ഫ്യൂവില്‍ ഇളവ്; ശനിയാഴ്ച വൈകീട്ട് 3 മുതല്‍ 6 വരെയും ഞായറാഴ്ച പകല്‍ മുഴുവനും ഇളവ് ലഭിക്കും

മംഗളൂരു: (www.kasaragodvartha.com 21.12.2019) പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട മംഗളൂരുവില്‍ കര്‍ഫ്യൂവില്‍ അധികൃതര്‍ ഇളവ് വരുത്തി. ശനിയാഴ്ച വൈകീട്ട് മൂന്ന് മുതല്‍ ആറ് വരെയും ഞായറാഴ്ച പകല്‍ മുഴുവനും കര്‍ഫ്യൂവില്‍ ഇളവ് ലഭിക്കും. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കില്ല.

മുഖ്യമന്ത്രി യദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം വ്യാഴാഴ്ച പൗരത്വ ഭേദഗതിയ്ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ മംഗളൂരുവിലുണ്ടായ പോലീസ് വെടിവെയ്പ്പിലും മലയാളികളടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മംഗളൂരുവില്‍ നിന്ന് വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി ബസുകളയച്ചു. പമ്പ്‌വെല്‍ ജംഗ്ഷനില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുക. മൂന്നരയോടെ അഞ്ചുബസുകള്‍ കാസര്‍കോട്ടേക്ക് തിരിക്കും. ദക്ഷിണ കന്നഡ ജില്ലയിലേയ്ക്കുള്ള കേരള വാഹനങ്ങള്‍ക്ക് ശനിയാഴ്ചയും കര്‍ണാടക പോലീസ്അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മംഗളൂരുവില്‍ കര്‍ഫ്യൂവില്‍ ഇളവ്; ശനിയാഴ്ച വൈകീട്ട് 3 മുതല്‍ 6 വരെയും ഞായറാഴ്ച പകല്‍ മുഴുവനും ഇളവ് ലഭിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Mangalore, karnataka, news, Minister, Trending, National, Protest, Mangaluru: CM announces curfew relief hours on Saturday and Sunday   < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia