ബന്തിയോട്: (www.kasargodvartha.com 08.12.2019) കര്‍ണാടക നിര്‍മിത മദ്യവുമായി അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുടാല്‍ മേര്‍ക്കളയിലെ ജോണ്‍ ജോസഫ് മൊന്തേരോ (51)യെ ആണ് ശനിയാഴ്ച ഉച്ചയ്ക്ക് കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്തത്. 48 പാക്കറ്റ് മദ്യമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. പ്ലാസ്റ്റിക് കവറിലാക്കി വില്‍പ്പനക്ക് കൊണ്ടുപോകുന്നതിനിടെ കുടാല്‍ മേര്‍ക്കള സുബ്ബയ്യക്കട്ട റോഡില്‍ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.
സുബ്ബയ്യക്കട്ടയിലും പരിസരത്തും ജോണ്‍ മദ്യ വില്‍പ്പന നടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കുമ്പള എക്‌സൈസ് ഓഫീസില്‍ ഡ്രൈവറില്ലാത്തതും ജീപ്പ് കേടായതും കാരണം നാലുമാസത്തോളമായി പരിശോധന നടന്നിരുന്നില്ല. മറ്റൊരു വാഹനം സംഘടിപ്പിച്ചായിരുന്നു പരിശോധന നടത്തിയത്.
ഇപ്പോള്‍ താല്‍ക്കാലികമായി ഡ്രൈവറെയും ജീപ്പും അനുവദിച്ചിട്ടുണ്ട്. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ അജയ്, പ്രിവന്റീവ് ഓഫീസര്‍മാരായ മോഹന്‍, രാജീവന്‍, എക്സൈസ് സിവില്‍ ഓഫീസര്‍മാരായ കണ്ണന്‍കുഞ്ഞ്, രമേശ്, ഡ്രൈവര്‍ മൈക്കിള്‍ ജോണ്‍ എന്നിവരാണ് പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Karnataka, news, Man, arrest, Police, Remand, Excise, LiquorMan arrested with Karnataka made liquor