Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ ടി നിയാസ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായി കെ ടി നിയാസിനെ അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം Kasaragod, Kerala, news, cricket, Sports, KT Niyas Kasaragod Cricket association Treasurer
കാസര്‍കോട്: (www.kasargodvartha.com 26.12.2019) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായി കെ ടി നിയാസിനെ അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ഡിസംബര്‍ ഒന്നിന് കെ സി എ ക്ലബ് ഹൗസില്‍ ചേര്‍ന്ന സ്‌പെഷ്യല്‍ ജനറല്‍ബോഡി യോഗം ട്രഷറായിരുന്ന ഷുക്കൂര്‍ ചെര്‍ക്കളത്തെ പുറത്താക്കിയ ഒഴിവിലേക്കാണ് കെ ടി നിയാസിനെ തിരഞ്ഞെടുത്തത്.

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍ എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി എച്ച് മുഹമ്മദ് നൗഫല്‍ സ്വാഗതം പറഞ്ഞു. കെ സി എ ട്രഷറര്‍ കെ എം അബ്ദുര്‍ റഹ് മാന്‍, കെ സി എ മെമ്പര്‍ ടി എം ഇഖ്ബാല്‍, ഭാരവാഹികളായ കബീര്‍ കമ്പാര്‍, ഫൈസല്‍ കുണ്ടില്‍, അന്‍സാര്‍ പള്ളം, ഫൈസല്‍ പടിഞ്ഞാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് കുമാര്‍, അഫ്സല്‍ ഖാന്‍, അസീസ് പെരുമ്പള, മഹ് മൂദ് കുഞ്ഞിക്കാനം എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, cricket, Sports, KT Niyas Kasaragod Cricket association Treasurer
  < !- START disable copy paste -->