Join Whatsapp Group. Join now!
Aster MIMS 10/10/2023

എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളം; മുഴുവന്‍ അദ്ധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം; പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തീകരണത്തിലേക്ക്

എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളം കടക്കുന്നു Kerala, Thiruvananthapuram, news, school, Minister, Teachers, class, Development project, Kerala to Become The First State In The Country To Set Up High-Tech Classrooms In All Schools Specialized IT Training For Entire Teachers
തിരുവനന്തപുരം: (www.kasargodvartha.com 06.12.2019) എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളം കടക്കുന്നു. ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തീകരണത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള 9,941 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പൂര്‍ണമായി. 4,752 സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 45,000 ക്ലാസ് മുറികള്‍ ആദ്യഘട്ടത്തില്‍ ഹൈടെക്കായി മാറിയതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് കൈറ്റ്, കിഫ്ബി ഫണ്ട് ഉപയോഗിച്ച് ക്ലാസ്‌റൂമുകള്‍ ഹൈടെക് ആക്കി മാറ്റുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഹൈസ്‌കൂള്‍ തലത്തില്‍ ക്ലാസ്സ്‌റൂമുകള്‍ ഹൈടെക് ആക്കാനു പ്രൈമറി തലത്തില്‍ പ്രത്യേകമായി ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുമായിരുന്നു പദ്ധതി. കിഫ്ബിയില്‍ നിന്നും 562 കോടി രൂപയാണ് ഹൈടെക് ക്ലാസ്‌റൂം-ഹൈടെക് ലാബ് പദ്ധതികള്‍ക്ക് ഇതുവരെ ചെലവഴിച്ചത്. ഹൈടെക് ക്ലാസ്‌റൂം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അദ്ധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം നല്‍കിയിട്ടുണ്ട്. പാഠഭാഗങ്ങള്‍ ക്ലാസ്മുറിയില്‍ ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി 'സമഗ്ര' പോര്‍ട്ടലും സജ്ജമാക്കി.

ഇതോടൊപ്പം സ്‌കൂളുകളുടെ നിലവാരം അടിസ്ഥാന സൗകര്യം ഉയര്‍ത്താനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. അഞ്ച് കോടി , മൂന്ന് കോടി, ഒരു കോടി രൂപ എന്നിങ്ങനെ ചെലവഴിച്ച് 966 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. കിഫ്ബി വഴി തന്നെയാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ കൂടി മെച്ചപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Kerala, Thiruvananthapuram, news, school, Minister, Teachers, class, Development project, Kerala to Become The First State In The Country To Set Up High-Tech Classrooms In All Schools Specialized IT Training For Entire Teachers

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, news, school, Minister, Teachers, class, Development project, Kerala to Become The First State In The Country To Set Up High-Tech Classrooms In All Schools Specialized IT Training For Entire Teachers