city-gold-ad-for-blogger

കലയുടെ പെരുങ്കളിയാട്ടത്തിന് മഴയോടെ സമാപനം; കലോത്സവങ്ങളില്‍ മാത്രമല്ല അക്കാദമിക് രംഗത്തും ജനകീയത കൈവരിക്കണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്, അടുത്ത വര്‍ഷത്തെ കലോത്സവം കൊല്ലം ജില്ലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2019) അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കനത്ത മഴയോടെ സമാപനം. നാടാകെ ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു  സമാപന ദിവസമായ ഞായറാഴ്ച കണ്ടത്. കൈക്കുഞ്ഞുങ്ങളും പ്രായമുള്ളവരും അടക്കം ആയിരങ്ങളാണ് മേളയുടെ കൊടിയിറക്കം കാണാനെത്തിയത്. കാസര്‍കോടിനെ സംബന്ധിച്ച് ഒരു പെരും കളിയാട്ടം സമാപിക്കുന്നതിനു തുല്യമായിരുന്നു ഞായറാഴ്ച.

കലയുടെ പെരുങ്കളിയാട്ടത്തിന് മഴയോടെ സമാപനം; കലോത്സവങ്ങളില്‍ മാത്രമല്ല അക്കാദമിക് രംഗത്തും ജനകീയത കൈവരിക്കണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്, അടുത്ത വര്‍ഷത്തെ കലോത്സവം കൊല്ലം ജില്ലയില്‍

സപ്ത ഭാഷ സംഗമ ഭൂമി എന്ന് പേരുള്ള കാസര്‍കോട് കളിയാട്ടങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനമാണ് പെരുങ്കളിയാട്ടം. പെരുങ്കളിയാട്ടത്തിലെ പ്രധാന ദൈവത്തിന്റെ തിരുമുടി നിവരുമ്പോള്‍ ഇടിയോടു കൂടിയുള്ള മഴയുണ്ടാകാറുണ്ട് എന്ന് പഴഴമക്കാര്‍ പറയാറുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കമായ സ്‌കൂള്‍ കലോത്സവം 28 വര്‍ഷങ്ങള്‍ക്കു ശേഷം കാസര്‍കോട് എത്തിയപ്പോള്‍ ജില്ലയുടെ പെരുങ്കളിയാട്ടം എന്നായിരുന്നു പൊതു വിശേഷണം ഉണ്ടായത്.

കലയുടെ പെരുങ്കളിയാട്ടത്തിന് മഴയോടെ സമാപനം; കലോത്സവങ്ങളില്‍ മാത്രമല്ല അക്കാദമിക് രംഗത്തും ജനകീയത കൈവരിക്കണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്, അടുത്ത വര്‍ഷത്തെ കലോത്സവം കൊല്ലം ജില്ലയില്‍

ജില്ലയാകെ ഞായറാഴ്ച രാവിലെ മുതല്‍ പ്രധാന വേദിയായ ഐങ്ങോത്തേക്കു ഒഴുകി എത്തുകയായിരുന്നു. നാടക മത്സരം നടന്ന വെള്ളിക്കോത്തെ ജനങ്ങള്‍ ഇവിടെ എത്തിയ മുഴുവന്‍ പേര്‍ക്കും വിഭവ സമൃദ്ധമായ സദ്യ നല്‍കിയാണ് സ്വീകരിച്ചത്. ദുര്‍ഗയില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികളുടെ ഒപ്പന മത്സരം കാണാന്‍ നിറഞ്ഞ സദാസായിരുന്നു. ഇവിടെ കാല് കുത്താന്‍ ഇടമില്ലായിരുന്നു.
തീര്‍ത്തും ജനകീയമായിത്തന്നെയാണ് കാസര്‍കോട് കലോത്സവം നടന്നത്.

കലോത്സവത്തിന്റെ സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കലോത്സവങ്ങളില്‍ മാത്രമല്ല അക്കാദമിക് രംഗത്തും ജനകീയത കൈവരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവം ഗ്രാമോത്സവമാക്കി അടുത്തവര്‍ഷം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. 2020- 21 ലെ 61-ാമത് സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ജില്ല ആധിത്വം വഹിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

കലയുടെ പെരുങ്കളിയാട്ടത്തിന് മഴയോടെ സമാപനം; കലോത്സവങ്ങളില്‍ മാത്രമല്ല അക്കാദമിക് രംഗത്തും ജനകീയത കൈവരിക്കണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്, അടുത്ത വര്‍ഷത്തെ കലോത്സവം കൊല്ലം ജില്ലയില്‍

കലയുടെ പെരുങ്കളിയാട്ടത്തിന് മഴയോടെ സമാപനം; കലോത്സവങ്ങളില്‍ മാത്രമല്ല അക്കാദമിക് രംഗത്തും ജനകീയത കൈവരിക്കണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്, അടുത്ത വര്‍ഷത്തെ കലോത്സവം കൊല്ലം ജില്ലയില്‍

കലയുടെ പെരുങ്കളിയാട്ടത്തിന് മഴയോടെ സമാപനം; കലോത്സവങ്ങളില്‍ മാത്രമല്ല അക്കാദമിക് രംഗത്തും ജനകീയത കൈവരിക്കണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്, അടുത്ത വര്‍ഷത്തെ കലോത്സവം കൊല്ലം ജില്ലയില്‍

കലയുടെ പെരുങ്കളിയാട്ടത്തിന് മഴയോടെ സമാപനം; കലോത്സവങ്ങളില്‍ മാത്രമല്ല അക്കാദമിക് രംഗത്തും ജനകീയത കൈവരിക്കണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്, അടുത്ത വര്‍ഷത്തെ കലോത്സവം കൊല്ലം ജില്ലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Kanhangad, Top-Headlines, School-Kalolsavam, Rain, Kerala School Kalolsavam end
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia