Join Whatsapp Group. Join now!
Aster MIMS 10/10/2023

ചുവന്ന പെയിന്റടിച്ച് ഫോട്ടോ മായിക്കുന്നതു പോലെ ചുവപ്പു കൊണ്ട് ജനമനസ് മായിക്കാന്‍ നിങ്ങള്‍ക്ക് പറ്റില്ല; പാലം ഉദ്ഘാടന ചടങ്ങിന്റെ കമാനത്തില്‍ പതിപ്പിച്ച ഫോട്ടോ വികൃതമാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ചുവന്ന പെയിന്റടിച്ച് ഫോട്ടോ മായിക്കുന്നതു പോലെ ചുവപ്പു കൊണ്ട് ജനമനസ് മായിക്കാന്‍ നിങ്ങള്‍ക്ക് പറ്റില്ലെന്ന് കാസര്‍കോട് എം പി രാജ്‌മോഹന്‍ news, Kerala, kasaragod, Top-Headlines, Pinarayi-Vijayan, Minister, Bridge, Periya, Rajmohan Unnithan, Kasargod MP Rajmohan Unnithan's photo destroyed at periya; MP's Facebook post against CPM
പെരിയ: (www.kasargodvartha.com 05.12.2019) ചുവന്ന പെയിന്റടിച്ച് ഫോട്ടോ മായിക്കുന്നതു പോലെ ചുവപ്പു കൊണ്ട് ജനമനസ് മായിക്കാന്‍ നിങ്ങള്‍ക്ക് പറ്റില്ലെന്ന് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പെരിയ ആയംകടവ് പാലം ഉദ്ഘാടന ചടങ്ങിന്റെ കമാനത്തില്‍ പതിപ്പിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഫോട്ടോ വികൃതമാക്കിയതിനെതിരെയാണ് എംപി രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നത്. ഡിസംബര്‍ എട്ടിന് ഉച്ചയ്ക്ക് 2.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ പൊതുമരാമത്തു മന്ത്രി ജി സുധാകരനാണ് അധ്യക്ഷത വഹിക്കുന്നത്.


ചടങ്ങില്‍ സംബന്ധിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി ഡജി സുധാകരന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ എന്നിവരുടെ ചിത്രങ്ങള്‍ പതിച്ച കമാനം പെരിയ ബസാറിലും മറ്റും സ്ഥാപിച്ചിരുന്നു. ഇതില്‍ ഉണ്ണിത്താന്റെ ഫോട്ടോ മാത്രം വികൃതമാക്കുകയായിരുന്നു. ഇതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് എം പി ശക്തമായി പ്രതികരിച്ചത്. സിപിഎമ്മിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് ചിത്രം വികൃതമാക്കുന്നതിലൂടെ പുറത്തു വന്നതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.




Keywords: news, Kerala, kasaragod, Top-Headlines, Pinarayi-Vijayan, Minister, Bridge, Periya, Rajmohan Unnithan, Kasargod MP Rajmohan Unnithan's photo destroyed at periya; MP's Facebook post against CPM