കാസറകോട്: (www.kasargodvartha.com 14.12.2019) തറക്കല്ലിട്ട് ആറ് വര്‍ഷം പിന്നിട്ടിട്ടും മെഡിക്കല്‍ കോളേജിന്റെ പണി പൂര്‍ത്തികരിക്കാതെ വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഇഴയല്‍ സമരം നടത്തി. ശനിയാഴ്ച രാവിലെ 10 മണിക്ക് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പരിസരത്താണ് വേറിട്ട സമരം നടന്നത്. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ കെഎന്‍ കൃഷ്ണ ഭട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു.
കാസറകോടിന്റെ സ്വപ്ന പദ്ധതിയായ മെഡിക്കല്‍ കോളേജിന്റെ അക്കാഡമിക്ക് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും ആശുപത്രി കെട്ടിടത്തിന്റെ പണി ഇഴഞ്ഞു നീങ്ങുകയാണ്. സ്റ്റാഫ് ക്വാര്‍ട്ടേര്‍സ്, ഹോസ്റ്റല്‍, ലൈബ്രറി, മീറ്റിംഗ് ഹാള്‍, മാലിന്യ സംസ്‌കരണം, വൈദ്യുതി തുടങ്ങിയവയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ഇത് വരെ ലഭിച്ചിട്ടില്ല. 135 കോടി രൂപയുടെ എസ്റ്റിമേറ്റ് നിര്‍മ്മാണ ഏജന്‍സിയായ കിറ്റ്കോ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ തുക ഈ ബജറ്റില്‍ മാറ്റി വെച്ച് എത്രയും പെട്ടെന്ന് പ്രവര്‍ത്തി ആരംഭിക്കണമെന്നാണ് സമര സമിതി മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍. പരിപാടിയില്‍ കണ്‍വീനര്‍ എ കെ ശ്യാം പ്രസാദ് സ്വാഗതം പറഞ്ഞു.
സോമശേഖര എന്‍മകജെ, ചന്ദ്രശേഖര റാവു കലഗെ, അന്‍വര്‍ ഓസോണ്‍, എസ്എന്‍ മയ്യ, എഎസ് അഹ്മദ്, ബിഎസ് ഗാമ്പീര്‍, എം കെ രാധാകൃഷ്ണന്‍, ആയിഷ പെര്‍ള, സിദ്ദീക് ഒളമുകര്‍, കുഞ്ചാര്‍ മുഹമ്മദ്, , ശ്യാം പ്രസാദ് മാന്യ, , അജയന്‍ പരവനടുക്കം, വാരിജാക്ഷന്‍, ജീവന്‍ തോമസ്, അബ്ദുല്‍ നാസിര്‍, പ്രൊഫ. ശ്രീ നാഥ്, , പ്രൊഫ. ഗോപിനാഥ്, അബ്ദുല്ല ചാലക്കര, ഫാറൂക്ക് കാസിമി, ജോസ് ജോസഫ്, തിരുപതി കുമാര്‍ ഭട്ട്, ഷാഫി ഹാജി ആദൂര്‍, മൊയ്തീന്‍ കുട്ടി മാര്‍ജ്ജിന്‍ ഫ്രി, തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, kasaragod, Medical College, Strike, hospital, Kasaragod Medical College Creepers strike conducted
< !- START disable copy paste -->