Join Whatsapp Group. Join now!
Aster MIMS 10/10/2023

വാഹന പരിശോധനയ്ക്കിടെ ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യം പിടികൂടി, ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു

വാഹന പരിശോധനയ്ക്കിടെ ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യം എക്‌സൈസ് പിടികൂടി. ഇതിനിടെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കേസെടുത്തു. കെ എല്‍ 14 വൈ 2164 നമ്പര്‍ ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന ഒരു ലിറ്ററിന്റെ 26 കുപ്പികളും 180 മില്ലി ലിറ്ററിന്റെ 96 കുപ്പി കര്‍ണാടക മദ്യവും പിടിച്ചെടുത്തു.Karnataka, National, Manjeshwaram, kasaragod, Liquor, Vehicle, news,
മഞ്ചേശ്വരം:(www.kasargodvartha.com 15.12.2019) വാഹന പരിശോധനയ്ക്കിടെ ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യം എക്‌സൈസ് പിടികൂടി. ഇതിനിടെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കേസെടുത്തു. കെ എല്‍ 14 വൈ 2164 നമ്പര്‍ ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന ഒരു ലിറ്ററിന്റെ 26 കുപ്പികളും 180 മില്ലി ലിറ്ററിന്റെ 96 കുപ്പി കര്‍ണാടക മദ്യവും പിടിച്ചെടുത്തു.



മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗണേഷ് ഒ ബി, പ്രിവന്റീവ് ഓഫീസര്‍മാരായ എം കെ ബാബു കുമാര്‍, കെ കെ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ പി അബ്ദുല്‍ സലാം എന്നിവരാണ് വാഹന പരിശോധന നടത്തിയിരുന്നത്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

keywors: Karnataka, National, Manjeshwaram, kasaragod, Liquor, Vehicle, news, Karnataka liqueur seized during vehicle checking