കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2019) പ്രധാനസംസ്ഥാന പാതയായ കാഞ്ഞങ്ങാട്-പാണത്തൂര്‍ പാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് തുടങ്ങി. പാത നവീകരണ പ്രവൃത്തനങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കയ്യേറ്റത്തിനെതിരെയും നടപടികള്‍ തുടങ്ങിയത്. മേഖലയുടെ വികസനമുരടിപ്പിന് അറുതി വരുത്തുവാന്‍ രൂപം കൊണ്ട മലനാട് വികസനസമിതിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തിയാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്.
വര്‍ഷങ്ങളുടെ പഴക്കമുള്ള കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ കാലാകാലങ്ങളായി ചെറുതും വലുതുമായ നിരവധി കയ്യേറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് സുപ്രധാന വാണിജ്യ ഇടനാഴി കൂടിയായ പാതയെ വികസനമുരടിപ്പിലാഴ്ത്തിയിരിക്കുകയാണ്.
വികസനസമിതി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ് പാണത്തൂര്‍ പാതയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിരിടുന്ന പ്രവൃത്തിക്ക് അംഗീകാരം നല്‍കിയത്. രണ്ടിന് ആരംഭിച്ച റീസര്‍വ്വേ നടപടികള്‍ ഇപ്പോള്‍ അജാനൂര്‍ പഞ്ചായത്ത് പൂര്‍ത്തിയാക്കി. പുല്ലൂര്‍, അമ്പലത്തറ, കള്ളാര്‍ വില്ലേജുകളില്‍ തുടര്‍ന്നുവരികയാണ്.
റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ മുദ്രയോടുകൂടിയ സര്‍വ്വേക്കല്ലുകള്‍ സമയബന്ധിതമായി അതാത് കേന്ദ്രങ്ങളില്‍ എത്തിക്കാത്തത് നടപടികള്‍ക്ക് കാലതാമസം ഉണ്ടാക്കുന്നുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കണമെന്ന് മലനാട് വികസനസമിതി എക്സിക്യൂട്ടീവ് യോഗം റവന്യൂ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവീകരണം പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പാത കൂടിയായ കാഞ്ഞങ്ങാട് - പാണത്തൂര്‍ സംസ്ഥാന പാതയ്ക്ക് പുതിയ മുഖം കൈവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kanhangad, news, kasaragod, Government, National highway, Minister, E.Chandrashekharan, Kanhangad - Panathur state highway; Renovation activities started