Join Whatsapp Group. Join now!
Aster MIMS 10/10/2023

കല്യാണിയുടെ കൊല: തെളിവെടുപ്പിനെത്തിയ പ്രതിയെ ജീപ്പില്‍നിന്ന് പുറത്തിറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല; പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി

പുല്ലൂര്‍ കാഞ്ഞിരടുക്കത്തെ വീട്ടമ്മയായ കല്യാണിയെ (50) ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ Kerala, news, kasaragod, Kanhangad, Murder, House-wife, husband, Auto Driver, Police, arrest, court, Kalyani murder case: accused presented to magistrate
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.12.2019) പുല്ലൂര്‍ കാഞ്ഞിരടുക്കത്തെ വീട്ടമ്മയായ കല്യാണിയെ (50) ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവും ഓട്ടോഡ്രൈവറുമായ ഗോപാലകൃഷ്ണന്റെ (60) അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്തേക്ക് കൊണ്ടുപോയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിയെ ജീപ്പില്‍നിന്ന് പുറത്തിറക്കാനായില്ല. പ്രതിയെ പിന്നീട് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യും.

കൂടുതല്‍ തെളിവെടുപ്പിനും മറ്റുമായി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിസ്സാരമായ പ്രശ്‌നത്തിന്റെ പേരിലാണ് കല്യാണിയെ ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ വിറക് കൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. തടയാന്‍ ചെന്ന മകള്‍ ശരണ്യ (25)യെ അടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

മകളുടെ കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്നതിനിടയില്‍ വീട്ടില്‍ കയറിവന്ന ഗോപാലകൃഷ്ണന്‍ ടി വി വെക്കാന്‍ നോക്കിയപ്പോള്‍ കല്യാണി വിലക്കിയതാണ് പ്രകോപനത്തിനും കൊലപാതകത്തിനിടയാക്കിയതെന്നുമാണ് വിവരം പുറത്തുവന്നിട്ടുള്ളത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Kanhangad, Murder, House-wife, husband, Auto Driver, Police, arrest, court, Kalyani murder case: accused presented to magistrate