Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന നിയമസഭയെ രാജ്യത്തിനെതിരായിട്ടുള്ള വേദിയാക്കി മാറ്റാനുള്ള ശ്രമം ഭൂഷണമല്ല: കെ സുരേന്ദ്രന്‍

കേന്ദ്ര സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റ് വിജ്ഞാനപമിറക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള KIasaragod, Kerala, news, BJP, K.Surendran, Pinarayi-Vijayan, K Surendran against Pinarayi govt.
കാസര്‍കോട്: (www.kasaragodvartha.com 30.12.2019) കേന്ദ്ര സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റ് വിജ്ഞാനപമിറക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഭരണഘടന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ജനാധിപത്യ വിരുദ്ധമായ നീക്കമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വത്തിന് വിരുദ്ധമായ നിലപാടാണ്.

രാജ്യത്തിന് അകത്ത് തന്നെയുള്ള നിമയസഭ വിളിച്ച് ചേര്‍ത്ത് പ്രമേയം പാസാക്കുന്നത് അനുചിതമായ ധിക്കാരപരമായ നടപടിയാണ്. ഭരണഘടനയോടുള്ള അനാദരവാണ് സംസ്ഥാനം കാണിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കോ പ്രതിപക്ഷക്തിനോ രാഷ്ട്രീയമായ പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സംസ്ഥാന നിയമസഭയെ രാജ്യത്തിനെതിരായിട്ടുള്ള ഒരു വേദിയാക്കി മാറ്റാനുള്ള ശ്രമം ആരോഗ്യകരമായ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന സര്‍വ്വകക്ഷി സമ്മേളനവും മതസംഘടനകളുടെ സമ്മേളനവും കേരളത്തിന്റെ പൊതുവികാരമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയായ നടപടിയല്ല. ഒരു വിഭാഗമാണ് യോഗത്തില്‍ പങ്കെടുത്തത്. ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പ്രമുഖ സംഘടനകളിലെ ആരും തന്നെ ഈ യോഗങ്ങളില്‍ സംബന്ധിച്ചിട്ടില്ല. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് പിന്തുണ കൊടുത്ത സാമുദായിക സംഘടനകള്‍ പോലും പൗരത്വ പ്രശ്നത്തില്‍ പിന്തുണ നല്‍കിയിട്ടില്ല.

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണറെ ശാരീരിക കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നഗ്‌നമായ പ്രേട്ടോക്കേള്‍ ലംഘനം നടത്തി കയ്യേറ്റക്കാരെ അനധികൃതമായി വേദിയില്‍ കൊണ്ടുവന്ന് ഗവര്‍ണറുടെ എഡിസിയെയും അംഗരക്ഷകനെയും ശാരീരികമായി കൈകാര്യം ചെയ്തായി രാജ്ഭവന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ റോഡില്‍ പോലും കരിങ്കൊടി കാണിച്ചതിന് ജാമ്യമില്ല കുറ്റം ചുമത്തി ജയിലിലിടക്കുന്ന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നടന്ന അക്രമകാരികളെ സംരക്ഷിക്കുകയാണ്. അക്രമികളെ പിടികൂടാന്‍ ശ്രമിച്ച പോലീസിനെ സി പി എം എം പിയുടെ നേതൃത്വത്തിലാണ് തടഞ്ഞത്. സര്‍ക്കാര്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ കേസെടുക്കാത്തത് നിയമവാഴ്ചയുടെ ലംഘനമാണ്. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായും പിണറായി സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ ഗവര്‍ണറെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കാന്‍ തയ്യാറാകണം. ഭരണഘടനാ തലവനെ സംരക്ഷിക്കാന്‍ കേരളത്തിന് കഴിയുന്നില്ലെങ്കില്‍ അക്കാര്യം കേന്ദ്രത്തെ അറിയിച്ചാല്‍ കേന്ദ്രം സംരക്ഷണം നല്‍കും. ഗവര്‍ണര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളുടെ കേസ് കേന്ദ്രത്തെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ കാറിനെ തടഞ്ഞ് നിര്‍ത്തി കല്ലും വടികളുമായി അക്രമിച്ചതിലൂടെ സി പി എം, മതമൗലികവാദ ശക്തികളും ചേര്‍ന്ന കാടന്‍ പ്രതിഷേധമാണ് ഇത്തരക്കാര്‍ നടത്തുന്നത്. പിണറായിയുടെ പാദസേവകനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറികഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ പണിക്ക് പകരം പിണറായി വിജയന്റെ കാര്യസ്ഥനെ പോലെ സഞ്ചി തൂക്കി നടക്കുന്ന പണിയാണ് ചെന്നിത്തല ചെയ്യുന്നത്. പ്രകോപനമുണ്ടാക്കി തങ്ങള്‍ ന്യൂനപക്ഷ സംരക്ഷകരാണെന്ന് വരുത്തിതീര്‍ക്കാനുള്ള നീക്കമാണ് പിണറായി വിജയന്‍ നടത്തുന്നത്. രമേശ് ചെന്നിത്തലയെ പോലുള്ളവര്‍ പൂര്‍ണമായും അതിന് അടിയറവ് പറഞ്ഞിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ. ശ്രീകാന്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  KIasaragod, Kerala, news, BJP, K.Surendran, Pinarayi-Vijayan, K Surendran against Pinarayi govt.< !- START disable copy paste -->