തലപ്പാടി: (www.kasargodvartha.com 20.12.2019) മംഗളൂരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കര്‍ണാടക പൊലീസ് തടഞ്ഞുവെച്ച മലയാളി മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചെങ്കിലും മീഡിയവണ്‍ ചാനലിന്റെ കാര്‍ വിട്ടു നല്‍കാന്‍ പൊലീസ് തയ്യാറായില്ല. മറ്റു ചാനലുകളുടെ എല്ലാം വാഹനങ്ങള്‍ വിട്ടു കൊടുത്തെങ്കിലും മീഡിയവണ്‍ ചാനലിന്റെ കാര്‍ മാത്രമാണ് പൊലീസ് പിടിച്ചെടുത്തത്. ഇതേ കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്നും കമ്മീഷണറോട് ചോദിക്കണമെന്നും കൂടെ വന്ന പൊലീസുകാര്‍ പറഞ്ഞു.
ഒരു ചാനലിന്റെ മാത്രം കാര്‍ വിട്ടുകൊടുക്കാതിരുന്ന കര്‍ണാടക പൊലീസിന്റെ നിലപാട് കൂടുതല്‍ ദുരൂഹത ഉണ്ടാക്കുന്നതാണ്. കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് കാര്‍ വിട്ടുകൊടുക്കാതിരുന്നതെന്ന് കൂടെ വന്ന പൊലീസുകാരുടെ സംസാരത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ആരുടെ എങ്കിലും നിര്‍ദേശ പ്രകാരമാണോ പൊലീസ് നടപടി എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ പിടിയിലായി എന്ന രീതിയില്‍ കര്‍ണാടക പെലീസ് പറഞ്ഞു പരത്തിയ വാര്‍ത്ത കേരളത്തിലെ ബിജെപി നേതൃത്വം ഏറ്റുപിടിച്ചതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കുടിക്കാന്‍ പച്ചവെള്ളം പോലും നല്‍കാതെയാണ് പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നതെന്ന് വിട്ടയച്ച മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചു.
മീഡിയ വണ്‍, ഏഷ്യാനെറ്റ്, 24 ചാനല്‍, മാതൃഭൂമി ചാനലുകളിലെ കാസര്‍കോട് ബ്യൂറോ റിപോര്‍ട്ടര്‍മാരെയും ക്യാമറാമാന്മാരെയുമാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരുവില്‍ വ്യാഴാഴ്ച രാത്രി നടന്ന പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപം റിപോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു കാസര്‍കോട്ടുനിന്നുള്ള റിപോര്‍ട്ടര്‍മാരുടെ സംഘം.

Keywords: news, Kerala, Karnataka, kasaragod, Thalappady, Media worker, journalists, Trending, Police, custody, Journalists released from karnataka police; Media one channel vehicle under custody