Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്ഷയരോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ദൃശ്യാവിഷ്‌കാരം; ഹ്രസ്വ ചിത്രം പുറത്തിറക്കി

ക്ഷയരോഗത്തിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചെങ്കള ഗ്രാമ പഞ്ചായത്തി news, Kerala, kasaragod, Chengala, Health-Department, Film, Panchayath, Its Time: short Film Released in chengala
ചെങ്കള: (www.kasargodvartha.com 20.12.2019) ക്ഷയരോഗത്തിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചെങ്കള ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ദൃശ്യാവിഷ്‌കാരമൊരുങ്ങി. ഇറ്റ്സ് ടൈം (സമയമായി) എന്ന പേരിലിറക്കിയ ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം റവന്യു-ഭവന നിര്‍മാണ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അധ്യക്ഷത വഹിച്ചു.

ഒരു കാലത്ത് ചികിത്സയില്ലാത്ത വിധം വളരെ ഗുരുതരമായിരുന്ന ക്ഷയരോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അതിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു. ക്ഷയരോഗത്തെ ഇല്ലാതാക്കാന്‍ പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അജ്ഞത രോഗം പകരുന്നതിന് കാരണമാവുന്നുണ്ട്.

വായുവിലൂടെ പകര്‍ന്ന് മനുഷ്യ ശരീരത്തെ ക്ഷയിപ്പിക്കുന്ന ഈ രോഗത്തെ കുറിച്ച് ജനങ്ങള്‍ക്ക് സന്ദേശം നല്‍കി ബോധവല്‍ക്കരണം നല്‍കാന്‍ ഷോര്‍ട്ട് ഫിലിമുമായി മുന്നോട്ട് വന്ന അണിയറപ്രവര്‍ത്തകര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, Chengala, Health-Department, Film, Panchayath, Its Time: short Film Released in chengala