Join Whatsapp Group. Join now!
Aster MIMS 10/10/2023

തെങ്ങില്‍ നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായ കുഞ്ഞിക്കണ്ണന് പുതുതായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം റവന്യൂ മന്ത്രി നിര്‍വഹിച്ചു

തെങ്ങില്‍ നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായ കുഞ്ഞിക്കണ്ണന് പുതുതായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ Kasaragod, Kerala, news, Periya, Minister, E.Chandrashekharan, House for differently abled person distributed
പെരിയ: (www.kasargodvartha.com 27.12.2019) തെങ്ങില്‍ നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായ കുഞ്ഞിക്കണ്ണന് പുതുതായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. വെള്ളിയാഴ്ച രാവിലെ 9.30നാണ് താക്കോല്‍ ദാനം നിര്‍വഹിച്ചത്. നിര്‍മാണ പ്രവര്‍ത്തനത്തില്‍ സഹായിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും നടന്നു. വില്ലേജ് ഓഫീസര്‍ രാജന്‍, ട്രൈബല്‍ ഓഫീസര്‍ ബാബു, കണ്‍സ്ട്രക്ടര്‍ എഞ്ചിനീയര്‍ എ സജിത് എന്നിവരെയാണ് ആദരിച്ചത്.

വില്ലേജ് ഓഫീസര്‍ വഴി അഞ്ചു സെന്റ് സ്ഥലവും ട്രൈബല്‍ ഓഫീസര്‍ വഴി വീടു നിര്‍മാണത്തിന് ആറു ലക്ഷം രൂപയുടെ പ്രത്യേക അനുമതിയും ലഭിച്ചിരുന്നു. ഇതുകൂടാതെ നവോദാന അനുമിനി അസോസിയേഷന്‍ മൂന്ന് ലക്ഷത്തോളം രൂപയും സമാഹരിച്ചു. മൂന്നു മാസത്തിനകമാണ് വീടു പണി പൂര്‍ത്തിയാക്കാനായത്. നവോദയ സ്‌കൂളിലെ ഏഴാമത്തെ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന കുഞ്ഞിക്കണ്ണന്റെ നിസാഹയവസ്ഥ പൂര്‍വവിദ്യര്‍ത്ഥി കൂട്ടായ്മയെ അറിയിച്ചത് നവോദയ സ്‌കൂള്‍ പ്രിന്‍സിപാള്‍ വിജയകുമാറും മുന്‍ ചിത്രരചന അധ്യാപകനായിരുന്ന മണിയായിരുന്നു.


സഹപാഠിയുടെ ദുരവസ്ഥയറിഞ്ഞ കൂട്ടുക്കാര്‍ തങ്ങളുടെ സുഹൃത്തിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുഞ്ഞിക്കണ്ണന് വീട് വെച്ച് നല്‍കാന്‍ തീരുമാനിക്കുകയും അതിനായി സ്ഥലം വാങ്ങുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ രാജന്‍ ആയംമ്പാറ കാലിച്ചാനടുക്കത്ത് അഞ്ച് സെന്റ് ഭൂമി പതിച്ചു നല്‍കുകയുമായിരുന്നു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Periya, Minister, E.Chandrashekharan, House for differently abled person distributed
  < !- START disable copy paste -->