Join Whatsapp Group. Join now!
Aster MIMS 10/10/2023

മഴക്കാലത്തിനുമുമ്പ് നദികള്‍ ശുചീകരിക്കാനൊരുങ്ങി സര്‍ക്കാര്‍: ഷിറിയ പുഴയടക്കം സംസ്ഥാനത്തെ എട്ടു നദികളില്‍ നിന്ന് മണല്‍ നീക്കം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 29.12.2019) മഴക്കാലത്തിനുമുമ്പ് നദികള്‍ ശുചീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. ഷിറിയ പുഴയടക്കം സംസ്ഥാനത്തെ എട്ടു നദികളില്‍ നിന്ന് മണല്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രളയശേഷം എട്ടുപ്രധാന നദികളിലായി 22.67 ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ അടിഞ്ഞുകൂടിയതായി കണക്കുകള്‍ പറയുന്നു. ഇതില്‍ 7.56 ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ അടിയന്തരമായി വാരാനുള്ള മാര്‍ഗരേഖ റവന്യൂ വകുപ്പ് തയ്യാറാക്കിയുട്ടുണ്ട്. നദികളില്‍ അടിഞ്ഞുകൂടിയ മണലും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. പാരിസ്ഥിതികാനുമതി ആവശ്യമാണെങ്കിലും പ്രളയ പശ്ചാത്തലത്തില്‍ ഇളവനുവദിക്കും.


ചീഫ് സെക്രട്ടറി അധ്യക്ഷനും വിവിധ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ചാണ് കടലുണ്ടി, ചാലിയാര്‍, വളപട്ടണം, ഷിറിയ, പെരിയാര്‍, മൂവാറ്റുപുഴ, പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളില്‍നിന്ന് മണല്‍ നീക്കംചെയ്യാനുള്ള തീരുമാനം. മൂന്നുവര്‍ഷത്തിലൊരിക്കല്‍ മഴക്കാലത്തിന് മുമ്പും പിമ്പും നടത്തുന്ന മണല്‍ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് നദികളില്‍ അടിഞ്ഞ മണലിന്റെ അളവും വാരിമാറ്റാവുന്ന തോതും തിട്ടപ്പെടുത്തുന്നത്. എന്നാല്‍, പ്രളയ പശ്ചാത്തലത്തില്‍ അടിഞ്ഞുകൂടിയ മണലിന്റെ മൂന്നിലൊന്നും വാരിമാറ്റണമെന്നാണ് സെക്രട്ടറിതല സമിതി ശുപാര്‍ശ. ദുരന്തനിവാരണ നിയമങ്ങള്‍കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ഗനിര്‍ദേങ്ങള്‍

* വേനല്‍ക്കാലത്തെ ജലനിരപ്പിന് താഴേക്ക് മണല്‍ വാരല്‍ പാടില്ല.
* യന്ത്രം ഉപയോഗിക്കരുത്.
* ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കളക്ടര്‍ തുടങ്ങിയവരുടെ നിയന്ത്രണം ഉറപ്പാക്കണം
* തീരത്തോടടുത്ത് മണല്‍വാരല്‍ അനുവദിക്കില്ല. തീരത്തുനിന്ന് മൂന്നുമീറ്ററോ നദിയുടെ വീതിയുടെ പത്തുശതമാനമോ ഏതാണോ കുറവ് അത്രയും സ്ഥലം ഒഴിവാക്കണം.
* പാലങ്ങളില്‍ നിന്നും മറ്റ് നിര്‍മാണങ്ങളില്‍ നിന്നും 500 മീറ്റര്‍ മാറിവേണം ഖനനം.
* നദീജലം ഉപ്പുവെള്ളവുമായി കലരുന്നിടത്ത് അനുമതി നല്‍കില്ല. മണല്‍വാരലിന്റെ അളവ് വേനല്‍ക്കാല നദീജലം ഉപ്പുവെള്ളവുമായി കലരുന്നിടത്ത് അനുമതി നല്‍കില്ല.

News, kasaragod, Kerala, Government, River, Cleaning, Government is planning to clean the rivers before the rainy season

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->  
Keywords: News, kasaragod, Kerala, Government, River, Cleaning, Government is planning to clean the rivers before the rainy season