Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുബൈയില്‍ നിന്നും സ്വര്‍ണവും കുങ്കുമപ്പൂവും കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശിയടക്കം 2 പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

സ്വര്‍ണവും കുങ്കുമപ്പൂവും കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശിയടക്കം രണ്ട് പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി Kerala, Kannur, News, Gold, Airport, Dubai, Held, custody, Gold Smuggling: 2 held in Kannur Airport
കണ്ണൂര്‍: (www.kasargodvartha.com 08.12.2019) സ്വര്‍ണവും കുങ്കുമപ്പൂവും കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശിയടക്കം രണ്ട് പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് തെക്കില്‍ ഫെറിയിലെ അബ്ദുല്‍ അസീസ്, കോഴിക്കോട് താമരശ്ശേരിയിലെ ഇബ്രാഹിം സെയ്ഫുദ്ദീന്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ശനിയാഴ്ച ഗോ എയര്‍ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ ഇരുവരില്‍ നിന്നുമായി 4.227 കിലോ ഗ്രാം സ്വര്‍ണവും കുങ്കുമപ്പൂവുമാണ് പിടികൂടിയത്.

സെയ്ഫുദ്ദീനില്‍ നിന്ന് 727 ഗ്രാം സ്വര്‍ണവും അബ്ദുല്‍ അസീസില്‍ നിന്ന് മൂന്നര കിലോഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഇബ്രാഹിം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അബ്ദുല്‍ അസീസ് ബാഗില്‍ ഒളിപ്പിച്ചാണ് കുങ്കുമപ്പൂവ് കൊണ്ടുവന്നത്.

ഒരുമാസത്തിനിടെ ആറുപേരില്‍ നിന്നായി 40 കിലോയൊളം കുങ്കുമപ്പൂവാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kannur, News, Gold, Airport, Dubai, Held, custody, Gold Smuggling: 2 held in Kannur Airport