Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. സൗത്ത് Kanhangad, news, Kerala, kasaragod, Robbery, gold, House, complaint, Missing
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.12.2019) വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. സൗത്ത് ചിത്താരി വി പി റോഡില്‍ ഫാത്വിമ മന്‍സിലിലെ ടി സുഹ്‌റയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കാണാതായതെന്നാണ് പരാതി. വീട്ടിലെത്തിയ ഒരു യുവതിയെ സംശയിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന മേശയുടെ വലിപ്പിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗള്‍ഫില്‍ പോയ സുഹ്‌റ പോകുമ്പോള്‍ 16.5 പവന്‍, 13 പവന്‍ എന്നിങ്ങനെ രണ്ട് ബാഗുകളിലാക്കിയ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കാനായി ബന്ധുവിനെ ഏല്‍പിച്ചിരുന്നു. കഴിഞ്ഞ 13നാണ് തിരിച്ചെത്തിയത്. വന്നതിന് ശേഷം ബാഗുകള്‍ ബന്ധുവില്‍ നിന്ന് തിരികെ വാങ്ങി വീട്ടില്‍ കൊണ്ട് വെച്ചിരുന്നു. ഇക്കൂട്ടത്തില്‍ നിന്നാണ് 16.5 പവന്‍ ഉള്‍പ്പെട്ട ആഭരണങ്ങള്‍ കാണാതായത്.


തുടര്‍ന്ന് കഴിഞ്ഞ ദിവസം സുഹ്‌റ ബന്ധുവീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെ മേശവലിപ്പില്‍ ഉണ്ടായ സ്വര്‍ണാഭരണങ്ങള്‍ അനുജനെ ഏല്‍പ്പിക്കാന്‍ വേണ്ടി എടുക്കാന്‍ പോയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലായത്. സുഹ്‌റയുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kanhangad, News, Kerala, Kasaragod, Robbery, gold, House, complaint, Missing, Gold ornaments stolen from house