city-gold-ad-for-blogger

ഹര്‍ത്താലനുകൂലികളുടെ പ്രകടനത്തിനിടെ മീന്‍ ലോറി തടഞ്ഞു, ഇടപെട്ട ടൗണ്‍ സിഐ അബ്ദുര്‍ റഹീമിന് നേരെ കയ്യേറ്റം, 3 പേര്‍ പിടിയില്‍

കാസര്‍കോട്: (www.kasaragodvartha.com 17.12.2019) ഹര്‍ത്താലനുകൂലികളുടെ പ്രകടനത്തിനിടെ പഴയ ബസ് സ്റ്റാന്‍ഡില്‍ മീന്‍ ലോറി തടഞ്ഞു. ഇവരെ നീക്കുന്നതിനിടെ പ്രകടനത്തിലുണ്ടായിരുന്ന ഒരു യുവാവ് കാസര്‍കോട് ടൗണ്‍ സിഐ അബ്ദുര്‍ റഹീമിന്റെ കോളറിന് കുത്തിപ്പിടിച്ചു. യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവര്‍ തടഞ്ഞതോടെ പോലീസ് ബലം പ്രയോഗിച്ചു. കോളറിന് പിടിച്ച യുവാവടക്കം മൂന്ന് പേരെ സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തു.

പ്രകടനത്തിന് പോലീസ് ആദ്യം അനുമതി നല്‍കിയിരുന്നില്ലെങ്കിലും പിന്നീട് സമാധാനപരമായി പ്രകടനം നടത്താമെന്ന ഉറപ്പിന്മേലാണ് അനുമതി നല്‍കിയത്. വാഹനങ്ങള്‍ തടയരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മീന്‍ ലോറി തടഞ്ഞതോടെ പോലീസ് ഇടപെട്ട് പ്രകടനം തിരിച്ചുവിടുകയായിരുന്നു.

ഹര്‍ത്താലനുകൂലികളുടെ പ്രകടനത്തിനിടെ മീന്‍ ലോറി തടഞ്ഞു, ഇടപെട്ട ടൗണ്‍ സിഐ അബ്ദുര്‍ റഹീമിന് നേരെ കയ്യേറ്റം, 3 പേര്‍ പിടിയില്‍



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Harthal, Fish Lorry, Strike, Protest, Police, CI, Assault, custody, Trending, National, Fish lorry blocked by Harthal supporters, 3 in custody     < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia