Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി. പ്രതിഷേധത്തിന്റെ News, Kerala, kasaragod, Batminton championship, DYFI, Petrol,first prize for the badminton tournament was two and a half kg of onions
കാസര്‍കോട്: (www.kasargodvartha.com 09.12.2019) ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി. പ്രതിഷേധത്തിന്റെ പുതിയൊരു മുഖവുമായി കാസര്‍കോട് കാടകം മൂടാംകുളത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുകയാണ് ഡി വൈ എഫ് ഐ മൂടാംകുളം യുണിറ്റ്.


പരിപാടിയുടെ സമ്മാനമാണ് കൗതുകകരമാകുന്നത്. ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളിയും, രണ്ടാം സമ്മാനം ഒന്നര കിലോ ഉള്ളിയുമാണ് നല്‍കുന്നത്. ഇതിന് മുന്‍പും ഇത്തരം പ്രതിഷേധവുമായി ഇതേ യൂണിറ്റ് മുന്നിട്ടിറങ്ങിയിരുന്നു.

പെട്രോള്‍ വില അടിക്കടി ഉയരുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തുകയും ഒന്നാം സമ്മാനത്തിനും രണ്ടാം സമ്മാനത്തിനും ഒരു ലിറ്റര്‍ പെട്രോള്‍ സമ്മാനമായി കൊടുക്കുകയുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, kasaragod, Batminton championship, DYFI, Petrol,first prize for the badminton tournament was two and a half kg of onions
< !- START disable copy paste -->