Join Whatsapp Group. Join now!
Aster MIMS 10/10/2023

റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ തീപിടുത്തം: 10 ഏക്കറോളം പുല്‍മേട് കത്തിനശിച്ചു

റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ തീപിടുത്തം. 10 ഏക്കറോളം പുല്‍മേട് കത്തിനശിച്ചു. News, Kerala, kasaragod, Rajapuram, Ranipuram, fire, Tourism, forest, Fire at Ranipuram tourism center: 10 acres of grassland burnt down
രാജപുരം: (www.kasargodvartha.com 12.12.2019) റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ തീപിടുത്തം. 10 ഏക്കറോളം പുല്‍മേട് കത്തിനശിച്ചു. മരുതോം സെക്ഷനിലെ പൂല്‍മേട്ടിലാണു തീപിടിച്ചത്. വിനോദ സഞ്ചാരികള്‍ എത്തുന്നതിനു മുമ്പ് അതികൃതര്‍ നടത്താറുള്ള പരിശോധനയ്ക്കിടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് വനംവകുപ്പ്, വനസംരക്ഷണസമിതി വാച്ചര്‍മാര്‍ ഉച്ചയോടെ തീ കെടുത്തി. മരുതോം സെക്ഷന്‍ ഫോറസ്റ്റര്‍ ബി.എസ്.വിനോദ്കുമാര്‍, പനത്തടി സെക്ഷന്‍ ഫോറസ്റ്റര്‍ ടി.പ്രഭാകരന്‍, വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ആര്‍.കെ.രാഹുല്‍ എന്നിവര്‍ നേതൃത്തവം നല്‍കി. തീ പടര്‍ന്നതിനാല്‍ പുല്‍മേട്ടിലേക്ക് ഇന്നലെ ഉച്ചവരെ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, Kerala, kasaragod, Rajapuram, Ranipuram, fire, Tourism, forest, Fire at Ranipuram tourism center: 10 acres of grassland burnt down < !- START disable copy paste -->