ബേക്കല്‍: (www.kasargodvartha.com 13.12.2019) ഇംഗ്ലണ്ടിലെ വിവിധ കമ്പനിയിലേക്കുള്ള വിസ നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പു നടത്തിയ പിതാവിനെയും രണ്ടു മക്കളെയും ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക പുത്തുര്‍ പടീലിലെ ഡെന്നീസ് (66) മക്കളായ വീണ റോഡ്രിഗസ് (30) ഫ്രാന്‍സിസ് റോഡ്രിഗസ് (22) എന്നിവരെയാണു ബേക്കല്‍ എസ്‌ഐ പി അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മൈസൂരിലെ വി വി പുരം വൃന്ദാവനടുത്തെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും ഇവര്‍ തട്ടിപ്പ് നടത്തിയതായി വിവരമുണ്ട്. 2018 ഓഗസ്റ്റില്‍ പള്ളിക്കര സ്വദേശി തരുണില്‍ നിന്നും വിസ നല്‍കാമെന്ന് പറഞ്ഞ് 8 ലക്ഷം രൂപ ഇവര്‍ തട്ടിയിരുന്നു. എന്നാല്‍ വിസ നല്‍കാമെന്നു പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണ് തട്ടിപ്പ് നടന്ന വിവരം മനസ്സിലായത്.
തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ എസ് എ അനീസ് ഒളിവിലാണെന്നും ഇയാളുടെ ഭാര്യയാണു പിടിയിലായ വീണയെന്നും പൊലീസ് പറഞ്ഞു. 2017-18 വര്‍ഷങ്ങളില്‍ കാഞ്ഞങ്ങാട്, കണ്ണൂര്‍, എറണാകുളം ഭാഗങ്ങളില്‍ നിന്നായി ലക്ഷങ്ങളാണു വീസ നല്‍കാമെന്നു പറഞ്ഞു തട്ടിയെടുത്തത്. ബേക്കല്‍ സിഐ പി.നാരായണന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്‌ഐ ടി വി പ്രസന്നകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വി പ്രസാദ്, സിവില്‍ പൊലീസ് ഓഫിസര്‍ കെ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:News, Kerala, kasaragod, Bekal, Karnataka, Police, case, arrest, cash, Cheating, Pallikara, Kanhangad, Kannur, Father and daughter arrested in visa cheating case
< !- START disable copy paste -->