Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്രിസ്തുമസ്- പുതുവത്സരഘോഷം: വ്യാജ വാറ്റും വ്യാജ മദ്യവും വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് എക്സൈസ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ക്രിസ്തുമസ്- പുതുവത്സരഘോഷ വേളകളിലും അതിനുമുമ്പും വ്യാജ വാറ്റും വ്യാജ മദ്യ വ്യാപനവും വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ അബ്കാരി എന്‍ഡിപിഎസ് മേഖലയിലെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ഡിസംബര്‍ അഞ്ച് മുതല്‍ 2020 ജനുവരി അഞ്ച് വരെ കാസര്‍കോട് എക്സൈസ് ഡിവിഷന്‍ പരിധിയില്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ആരംഭിക്കും Kerala, kasaragod, News, Christmas Celebration, Excise, Excise special enforcement activities started
കാസര്‍കോട്: (www.kasargodvartha.com 05.12.2019) ക്രിസ്തുമസ്- പുതുവത്സരഘോഷ വേളകളിലും അതിനുമുമ്പും വ്യാജ വാറ്റും വ്യാജ മദ്യ വ്യാപനവും വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ അബ്കാരി എന്‍ഡിപിഎസ് മേഖലയിലെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ഡിസംബര്‍ അഞ്ച് മുതല്‍ 2020 ജനുവരി അഞ്ച് വരെ കാസര്‍കോട് എക്സൈസ് ഡിവിഷന്‍ പരിധിയില്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ആരംഭിക്കും.

എക്സൈസ് തീവ്രയജ്ഞ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ഡിവിഷനില്‍ 24 മണിക്കൂറും പ്രവൃത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തനം ആരംഭിച്ചു.

Kerala, kasaragod, News, Christmas Celebration, Excise, Special-squad,  Excise special enforcement activities started

പരാതികളറിയിക്കാം
അബ്കാരി എന്‍ഡിപിഎസ് മേഖലയിലെ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എക്‌സൈസ് വകുപ്പിനെ അറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍ (കണ്‍ട്രോള്‍ റൂം) 155358, എക്സൈസ് എന്‍ഫോഴ്സ്മെന്റ്, ആന്റീനാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് - 04994257060, കാസറകോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് - 04994255332, ഹൊസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് - 04672204125, വെള്ളരിക്കുണ്ട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 04672245100, കാസര്‍കോട് എക്സൈസ് റെയ്ഞ്ച് ഓഫീസ്- 04994257541, ബന്തടുക്ക എക്സൈസ് റെയിഞ്ച് ഓഫീസ് - 04994205364, ബദിയടുക്ക എക്സൈസ് റെയിഞ്ച് ഓഫീസ് -04994261950, കുമ്പള എക്സൈസ് റെയിഞ്ച് ഓഫീസ് - 04998213837, ഹൊസ്ദുര്‍ഗ്ഗ് എക്സൈസ് റെയിഞ്ച് ഓഫീസ് - 04672204533, നീലേശ്വരം എക്സൈസ് റെയിഞ്ച് ഓഫീസ് 04672283174, മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റ് - 04998273800.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, News, Christmas Celebration, Excise, Special-squad,  Excise special enforcement activities started