Join Whatsapp Group. Join now!
Aster MIMS 10/10/2023

ടൗണ്‍ സ്‌റ്റേഷനില്‍ നിന്നും എസ്‌ഐ ഉള്‍പ്പെടെ എട്ടു ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലം മാറ്റി; പകരം നിയമനമില്ല, വനിതാ പോലീസിലും എസ്‌ഐ ഉള്‍പ്പെടെ അഞ്ച് ഒഴിവ്

കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ നിന്നും എസ്‌ഐ ഉള്‍പ്പെടെ എട്ടു ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലം മാറ്റി. പകരംkasaragod, news, Kerala, Police, Transfer, lady-police

കാസര്‍കോട്: (www.kasargodvartha.com 11.12.2019) കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും എസ്‌ഐ ഉള്‍പ്പെടെ എട്ടു ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലം മാറ്റി. പകരം ആരേയും ഇവിടെ നിയമിച്ചിട്ടില്ല. വനിതാ പോലീസിലും എസ്‌ഐ ഉള്‍പ്പെടെ അഞ്ചു പേരുടെ ഒഴിവ് നിലവിലുള്ളപ്പോഴാണ് പകരം നിയമനമില്ലാതെ എട്ടു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. എസ്‌ഐ പ്രദീപന്‍, എഎസ്‌ഐമാരായ രത്‌നാകരന്‍, മോഹനന്‍, വിജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സലീം കുമര്‍, ലതീഷ്, പ്രജിത്ത്, ലിങ്കണ്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

വനിതാ പോലീസിലും പത്തു പേര്‍ വേണ്ടിടത്ത് അഞ്ചു പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയപ്പോഴും പകരം നിയമനം നല്‍കാതിരുന്നത് കാസര്‍കോടിനോടുള്ള അവഗണനയായിട്ടാണ് വിലയിരുത്തുന്നത്. 72 പേരാണ് കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ ഡ്യൂട്ടിക്ക് വേണ്ടത്. എന്നാല്‍ ഇപ്പോള്‍ 63 പേര്‍ മാത്രമാണ് കാസര്‍കോട്ടുള്ളത്. സ്ഥലം മാറ്റിയവരില്‍ ഏഴു പേരെ കാസര്‍കോട് ക്രൈംബ്രാഞ്ചിലും ഒരാളെ കണ്ണൂര്‍ ക്രൈംബ്രാഞ്ചിലുമാണ് നിയമിച്ചത്.

 Kasaragod, News, Kerala, Police, Transfer, lady-police, Eight officers including SI got transfer from the town police station

ടൗണ്‍ സ്റ്റേഷനിലെ വനിതാ വിംഗില്‍ എസ്‌ഐയുടെ പോസ്റ്റ് ഇല്ലാതായിട്ട് മാസങ്ങളായി. നിലവിലുള്ള ആറു വനിതാ പോലീസില്‍ ഒരാളെ പിങ്ക് പോലീസിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. ഇതോടെ വനിതാ പോലീസിന്റെ എണ്ണം അഞ്ചായി ചുരുങ്ങി. പോക്‌സോ കേസുള്‍പ്പെടെയുള്ള പരാതികള്‍ എത്തുമ്പോള്‍ വനിതാ വിംഗില്‍ ആളില്ലാത്തത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതീവ പ്രശ്‌ന സങ്കീര്‍ണമായ കാസര്‍കോട്ട് ആവശ്യത്തിന് പോലീസില്ലാത്തത് കേസന്വേഷണത്തെയും ക്രമസമാധാന പാലനത്തെയും ഒരേ പോലെ ബാധിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Police, Transfer, lady-police, Eight officers including SI got transfer from the town police station