Join Whatsapp Group. Join now!
Aster MIMS 10/10/2023

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് 17ന് നടത്തുന്ന ഹര്‍ത്താലിന് അനുമതി നല്‍കിയിട്ടില്ലെന്ന് പോലീസ് ചീഫ്; നിയമ വിരുദ്ധ ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

ഡിസംബര്‍ 17ന് ചില സംഘടകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആഹ്വാനം നിയമവിരുദ്ധമാണെന്നുംkasaragod, news, Kerala, Police, Harthal, Press meet
കാസര്‍കോട്: (www.kasargodvartha.com 14.12.2019) ഡിസംബര്‍ 17ന് ചില സംഘടകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആഹ്വാനം നിയമവിരുദ്ധമാണെന്നും ഇതിനെ ശക്തമായി നേരിടുമെന്നും കാസര്‍കോട് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 17ന് രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങള്‍, ചില പത്രമാധ്യമങ്ങള്‍ വഴിയാണ് ഹര്‍ത്താല്‍ പ്രചരണം ഉണ്ടായിരിക്കുന്നത്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്‌ഐഓ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്ആര്‍എം, ജമാഅത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗതീരുമാനമാണെന്നുള്ള രീതിയിലാണ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ജില്ലാ പോലീസ് ചീഫ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് 07.01.2019 തീയ്യതിയിലെ ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. നിലവില്‍ യാതൊരു സംഘടനയും ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നല്‍കിയതായി കാണുന്നില്ലെന്നും ജില്ലാ പോലീസ് ചീഫ് വ്യക്തമാക്കി. അതിനാല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണ്.

Kasaragod, News, Kerala, Police, Harthal, Press meet, District police chief about hartal on 17th december

17ന് കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയോ, അനുകൂലിക്കുകയോ ചെയ്താല്‍ അതിന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം പ്രസ്തുത സംഘനകളുടെ ജില്ലാ നേതാക്കള്‍ക്കായിരിക്കുമെന്നും അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എസ് പി അറിയിച്ചു. കൂടാതെ 17.12.2019 തീയ്യതി സംസ്ഥാന വ്യാപകമായി നഗരസഭ/പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടാവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കൂടി പ്രസ്തുത നേതാക്കള്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് വാര്‍ത്താ കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇന്ത്യന്‍ ഗാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ 17ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും പ്രവര്‍ത്തകരാരും പിന്തുണക്കില്ലെന്നും വെള്ളിയാഴ്ച തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെ മുസ്ലീം യൂത്ത് ലീഗും ഹര്‍ത്താലുമായി ബന്ധമില്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ച കോഴിക്കോട്ട് പ്രതിഷേധ മഹാ സംഗമം സംഘടിപ്പിക്കുന്ന സമസ്ത കേരള ജംഇയയത്തുല്‍ ഉലമയും പോഷകസംഘടനകളും ഹര്‍ത്താലിനെ പിന്തുണക്കുന്നതായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഹര്‍ത്താലുമായി മുന്നോട്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തിയ സാഹചര്യത്തിലാണ് ജില്ലാ പോലീസ് ചീഫിന്റെ മുന്നറിയിപ്പ്.

Related News: പൗരത്വ ഭേദഗതി ബില്ല് പിന്‍വലിക്കണമെന്നും എന്‍ആര്‍സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17ന് ഹര്‍ത്താല്‍ നടത്തുമെന്ന് സംയുക്ത സമിതി, നിയമവിരുദ്ധ ഹര്‍ത്താല്‍ ശക്തമായി നേരിടുമെന്നും ജില്ലാ പോലീസ് ചീഫ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Police, Harthal, Press meet, District police chief about hartal on 17th december