ചെറുവത്തൂര്‍: (www.kasargodvartha.com 25.12.2019) വലയ സൂര്യഗ്രഹണം ഇന്ത്യയിലാദ്യം എവിടെ കാണുമെന്ന കാര്യത്തില്‍ പ്രദേശവാസികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ചെറുവത്തൂര്‍ പഞ്ചായത്ത് കുട്ടമത്ത് സ്‌കൂള്‍ ഗ്രൗണ്ടിലാണ് വലയ സൂര്യഗ്രഹണം എല്ലാവര്‍ക്കും കാണുന്നതിനായി ക്രമീകരണം ഏര്‍പെടുത്തിയിരിക്കുന്നത്. പിലിക്കോട് കൊടക്കാടാണ് വലയ സൂര്യഗ്രഹണം ആദ്യം കാണുകയെന്നാണ് തുടക്കത്തില്‍ പ്രചരണമുണ്ടായിരുന്നത്. പിന്നീട് അത് ചെറുവത്തൂര്‍ കാടങ്കോട് ആയിരിക്കുമെന്നും തൈക്കടപ്പുറം ആയിരിക്കുമെന്നും പ്രചരണമുണ്ടായി. ഇതിനിടയിലാണ് സൗകര്യപ്രദമായ ചെറുവത്തൂര്‍ കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് വലയ സൂര്യഗ്രഹണം കാണുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
2019 ഡിസംബര്‍ 26 ന് രാവിലെ ഏഴു മണിക്ക് മുമ്പായി കുട്ടമത്ത് മൈതാനത്തേക്ക് ആളുകളെ പ്രവേശിപ്പിക്കും. കുടിവെള്ളവിതരണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. സോളാര്‍ഫില്‍ട്ടര്‍ ഉപയോഗിച്ച് മാത്രമേ സൂര്യഗ്രഹണം നേരിട്ട് നിരീക്ഷിക്കാവൂ എന്ന് ശാസ്ത്രലോകം ബോധ്യപ്പെടുത്തിയിട്ടുണ്ട്. സൂര്യഗ്രഹണം നഗ്‌നനേത്രങ്ങളാല്‍ കാണുന്നത് അപകടം വിളിച്ചുവരുത്തും. ഐ എസ് ഒമാര്‍ക്കുള്ള സൗരകണ്ണട ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
കേരളത്തില്‍ എവിടെയെല്ലാം സൂര്യഗ്രഹണം കാണും എന്നാണ് ഇപ്പോഴത്തെ ചോദ്യം. കുറേ ദിവസങ്ങളായി മാധ്യമങ്ങളില്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരാണ് ഇന്ത്യയിലാദ്യം കാണുക എന്നും ചെറുവത്തൂരുനിന്നും കല്‍പറ്റയില്‍ നിന്നും മാത്രമായിരിക്കും ഏറ്റവും വ്യക്തമായ ദൃശ്യം തുടങ്ങിയ തലക്കെട്ടുകള്‍ നിരന്തരം എത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഹൈപ്പുകളുടെ ലക്ഷ്യമെന്തു തന്നെയായാലും ചെറുവത്തൂരിനപ്പുറത്തുള്ള കേരളത്തിലെ സ്ഥലങ്ങളില്‍ ഗ്രഹണത്തിന് നിരോധനാജ്ഞയേര്‍പ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്ററിലെ ജസ്റ്റിന്‍ ജോസഫ് 'ലൂക്ക- ശാസ്ത്രലോകത്തിന്റെ ജനപക്ഷവായന' എന്ന പേരിലുള്ള പോര്‍ട്ടലിലൂടെ വ്യക്തമാക്കുന്നു. വലയ സൂര്യഗ്രഹണം ചെറുവത്തൂരില്‍ ആദ്യം കാണുമെന്ന വാര്‍ത്ത അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ റിപോര്‍ട്ടുകള്‍ വായിക്കാം:
ഒരു അടിപൊളി ആളെ പരിചയപ്പെടുത്താം. ഫ്രെഡ് എസ്‌പെനാക് എന്ന ശാസ്ത്രജ്ഞന്‍. നാസയില്‍ ഗോഡഡ് സ്‌പെയ്‌സ് ഫ്‌ളൈറ്റ് സെന്ററില്‍ നിന്നും വിരമിച്ച ഈ അസ്‌ട്രോഫിസിസ്റ്റിന് വേറൊരു വിളിപ്പേരുണ്ട്. ''ഗ്രഹണമനുഷ്യന്‍'' (Eclipse Man). ഗ്രഹണങ്ങളുടെ പ്രവചനത്തിന്റെ മുത്തപ്പനാണ് അദ്ദേഹം. 1978 മുതല്‍ ഉണ്ടായിട്ടുള്ള എല്ലാ ഗ്രഹണങ്ങളും എവിടെയൊക്കെ, എപ്പോള്‍, എങ്ങനെ എന്നൊക്കെ തിട്ടപ്പെടുത്തിയത് അദ്ദേഹമാണ്.
120 കിലോമീറ്ററോളം വീതിയുള്ളതാണ് വലയ ഗ്രഹണ പാത (Line of Annularity). കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെയാണ് വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ആ രേഖയിലും അതിനോട് അടുത്തു വരുന്ന ഏതാനും കിലോമീറ്ററുകളിലുള്ള എല്ലാ സ്ഥലങ്ങളിലും ഇടമുറിയാതെ സൂര്യവളയം വളരെ കൃത്യതയോടെ കാണാം. ഗ്രഹണം തുടങ്ങുന്ന സൗദി അറേബ്യ മുതല്‍ ഗ്രഹണം അവസാനിക്കുന്നിടം വരെ ഇത് ബാധകമാണ്. വെബ്‌സൈറ്റില്‍ കാണുന്ന ചുവപ്പ് രേഖയാണ് ഗ്രഹണപാതയുടെ മധ്യരേഖ. നീല വരകള്‍ അതിര്‍ത്തിയും. മധ്യരേഖയില്‍ നിന്നും ഇരുവശങ്ങളിലേക്കും മാറുന്തോറും ഗ്രഹണം കാണുന്നവര്‍ക്ക് മധ്യരേഖയില്‍ നിന്നുമുള്ള ദൂരം കൂടുന്നതിനനുസരിച്ച് വലയ ഗ്രഹണത്തിന്റെ സമയം കുറയുകയും ദൃശ്യമാകുന്ന വളയത്തിന്റെ ഒരുവശം വണ്ണം കുറഞ്ഞു വരുന്നതായും കാണാം. വലയഗ്രഹണപാതയുടെ അതിര്‍ത്തിക്ക് പുറത്തുള്ളവര്‍ക്ക് ഈ സമയത്ത് ഭാഗിക ഗ്രഹണവും ദൃശ്യമാകും. രാവിലെ 8.04 ന് ആരംഭിച്ച് 11.08ന് അവസാനിക്കുന്ന സൂര്യഗ്രഹണത്തില്‍ 9 മണി 24 മിനിറ്റു മുതല്‍ അല്‍പസമയത്തേക്കായിരിക്കും (പരമാവധി 3 മിനിറ്റ് 13 സെക്കന്റ്) കേരളത്തില്‍ വലയ ഗ്രഹണപ്രതിഭാസം കാണാനാകുക.
ചെറുവത്തൂരും കല്‍പ്പറ്റയും മാത്രമല്ല
കേരളത്തില്‍ വലയഗ്രഹണം അടിപൊളിയായി (ചെറുവത്തൂരും കല്‍പറ്റയിലുമൊക്കെ കാണുന്നതുപോലെ തന്നെ) കാണാന്‍ കഴിയുന്ന കുറച്ച് സ്ഥലങ്ങളുടെ പേര് വെറുതെ കൊടുക്കാം. വടക്ക് കടല്‍ത്തീരത്തു നിന്ന് തന്നെ തുടങ്ങിയാല്‍ തൈക്കടപ്പുറം ബീച്ച്, നീലേശ്വരം, ചെറുവത്തൂര്‍, മാത്തില്‍, എരമം, മാതമംഗലം, പന്നിയൂര്‍, മലപ്പട്ടം, ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, ഇരിട്ടി, പേരാവൂര്‍, കൊളക്കാട്, ഏലപ്പീടിക, പേരിയ, കരിയാമ്പറ്റ, മീനങ്ങാടി, അമ്പലവയല്‍, ചുള്ളിയോട് അങ്ങനെ തമിഴ്‌നാട്ടിലേക്ക് കടക്കും വരെ ആ നിരയില്‍ കേരളത്തിലുള്ള മുഴുവന്‍ സ്ഥലങ്ങളും അവയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളും ഏറ്റവും നല്ലയിടങ്ങളാണ്. അത്‌കൊണ്ട് ഓരോ സ്ഥലത്തും അവിടെയുള്ള ആളുകള്‍ക്ക് കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ഗ്രഹണക്കാഴ്ചകള്‍ ആഘോഷമാക്കാന്‍ കഴിയും. നിങ്ങള്‍ നില്‍ക്കുന്നയിടത്ത് എത്ര നന്നായിക്കാണാമെന്നറിയാന്‍ എസ്‌പെനാക്കിന്റെ ഡാറ്റ പരിശോധിക്കാം.
' എസ്‌പെനാക്കിനെ വിളിക്കൂ... ചെറുവത്തൂരിനെ രക്ഷിക്കൂ.... ' എന്ന ഒരു ഹാഷ് ടാഗിന് സമയമായിരിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Cheruvathur, Trending, Discussion about Cheruvathur solar eclipse
< !- START disable copy paste -->
2019 ഡിസംബര്‍ 26 ന് രാവിലെ ഏഴു മണിക്ക് മുമ്പായി കുട്ടമത്ത് മൈതാനത്തേക്ക് ആളുകളെ പ്രവേശിപ്പിക്കും. കുടിവെള്ളവിതരണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. സോളാര്‍ഫില്‍ട്ടര്‍ ഉപയോഗിച്ച് മാത്രമേ സൂര്യഗ്രഹണം നേരിട്ട് നിരീക്ഷിക്കാവൂ എന്ന് ശാസ്ത്രലോകം ബോധ്യപ്പെടുത്തിയിട്ടുണ്ട്. സൂര്യഗ്രഹണം നഗ്‌നനേത്രങ്ങളാല്‍ കാണുന്നത് അപകടം വിളിച്ചുവരുത്തും. ഐ എസ് ഒമാര്‍ക്കുള്ള സൗരകണ്ണട ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
കേരളത്തില്‍ എവിടെയെല്ലാം സൂര്യഗ്രഹണം കാണും എന്നാണ് ഇപ്പോഴത്തെ ചോദ്യം. കുറേ ദിവസങ്ങളായി മാധ്യമങ്ങളില്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരാണ് ഇന്ത്യയിലാദ്യം കാണുക എന്നും ചെറുവത്തൂരുനിന്നും കല്‍പറ്റയില്‍ നിന്നും മാത്രമായിരിക്കും ഏറ്റവും വ്യക്തമായ ദൃശ്യം തുടങ്ങിയ തലക്കെട്ടുകള്‍ നിരന്തരം എത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഹൈപ്പുകളുടെ ലക്ഷ്യമെന്തു തന്നെയായാലും ചെറുവത്തൂരിനപ്പുറത്തുള്ള കേരളത്തിലെ സ്ഥലങ്ങളില്‍ ഗ്രഹണത്തിന് നിരോധനാജ്ഞയേര്‍പ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്ററിലെ ജസ്റ്റിന്‍ ജോസഫ് 'ലൂക്ക- ശാസ്ത്രലോകത്തിന്റെ ജനപക്ഷവായന' എന്ന പേരിലുള്ള പോര്‍ട്ടലിലൂടെ വ്യക്തമാക്കുന്നു. വലയ സൂര്യഗ്രഹണം ചെറുവത്തൂരില്‍ ആദ്യം കാണുമെന്ന വാര്‍ത്ത അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ റിപോര്‍ട്ടുകള്‍ വായിക്കാം:
ഒരു അടിപൊളി ആളെ പരിചയപ്പെടുത്താം. ഫ്രെഡ് എസ്‌പെനാക് എന്ന ശാസ്ത്രജ്ഞന്‍. നാസയില്‍ ഗോഡഡ് സ്‌പെയ്‌സ് ഫ്‌ളൈറ്റ് സെന്ററില്‍ നിന്നും വിരമിച്ച ഈ അസ്‌ട്രോഫിസിസ്റ്റിന് വേറൊരു വിളിപ്പേരുണ്ട്. ''ഗ്രഹണമനുഷ്യന്‍'' (Eclipse Man). ഗ്രഹണങ്ങളുടെ പ്രവചനത്തിന്റെ മുത്തപ്പനാണ് അദ്ദേഹം. 1978 മുതല്‍ ഉണ്ടായിട്ടുള്ള എല്ലാ ഗ്രഹണങ്ങളും എവിടെയൊക്കെ, എപ്പോള്‍, എങ്ങനെ എന്നൊക്കെ തിട്ടപ്പെടുത്തിയത് അദ്ദേഹമാണ്.
Fred Espenak aka “Mr. Eclipse”
പ്രസിദ്ധമായ നിരവധി വര്‍ക്കുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ ഡാറ്റയെ അവലംബിച്ചാണ് ശാസത്രജ്ഞര്‍ ഗ്രഹണത്തെ സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്നത്. റിട്ടയര്‍ ചെയ്തിട്ടും അദ്ദേഹം ഈ പണി നിര്‍ത്തിയിട്ടില്ല. ഗ്രഹണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് നാസ ഇന്നും ആശ്രയിക്കുന്നത് ഫ്രെഡ് എസ്‌പെനാക്കിനെ തന്നെയാണ്. ഗ്രഹണവുമായി ബന്ധപ്പെട്ടുള്ള ആപ്പുകള്‍ അവലംബിക്കുന്നതും എസ്‌പെനാക്കിന്റെ ഡാറ്റയെയാണ്.
നാസയുടെ എക്ലിപ്‌സ് സൈറ്റില്‍ ഇങ്ങനെ കാണാം:
All eclipse calculations are by Fred Espenak, and he assumes full responsibility for their accuracy. Permission is freely granted to reproduce this data when accompanied by an acknowledgment.
കേരളത്തില്‍ ഗ്രഹണം ആദ്യമെവിടെ കാണാം (ഈ ആദ്യം എന്നൊക്കെപ്പറയുന്നത് കേവലം ഒരു സെക്കന്റ് രണ്ട് സെക്കന്റ് വ്യത്യാസമൊക്കെയാണ് കേട്ടോ.) നിങ്ങളുടെ നാട്ടില്‍ ഏത് സമയത്ത് കാണാം, എവിടെയെല്ലാം എത്ര സമയം കാണാമെന്നൊക്കെ അറിയേണ്ടവര്‍ക്ക് ഫോണില്‍ ഒരു വിരല്‍ വെച്ചാല്‍ കാണാവുന്നതേയുള്ളൂ. (കല്‍പറ്റയേയും ചെറുവത്തൂരിനേയും ഒക്കെ തള്ളിത്തള്ളി ഒരു വഴിക്കാക്കിയിട്ടുണ്ട്.)
കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകള്‍ മുഴുവനായും കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളിലും വലയഗ്രഹണം കാണാന്‍ കഴിയും. മാപ്പ് എന്‍ലാര്‍ജ് ചെയ്ത് ആര്‍ക്കും ഇതൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ.

തൈക്കടപ്പുറത്തെ Eclipse Watch Party
ചെറുവത്തൂരും കല്‍പ്പറ്റയും മാത്രമല്ല
കേരളത്തില്‍ വലയഗ്രഹണം അടിപൊളിയായി (ചെറുവത്തൂരും കല്‍പറ്റയിലുമൊക്കെ കാണുന്നതുപോലെ തന്നെ) കാണാന്‍ കഴിയുന്ന കുറച്ച് സ്ഥലങ്ങളുടെ പേര് വെറുതെ കൊടുക്കാം. വടക്ക് കടല്‍ത്തീരത്തു നിന്ന് തന്നെ തുടങ്ങിയാല്‍ തൈക്കടപ്പുറം ബീച്ച്, നീലേശ്വരം, ചെറുവത്തൂര്‍, മാത്തില്‍, എരമം, മാതമംഗലം, പന്നിയൂര്‍, മലപ്പട്ടം, ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, ഇരിട്ടി, പേരാവൂര്‍, കൊളക്കാട്, ഏലപ്പീടിക, പേരിയ, കരിയാമ്പറ്റ, മീനങ്ങാടി, അമ്പലവയല്‍, ചുള്ളിയോട് അങ്ങനെ തമിഴ്‌നാട്ടിലേക്ക് കടക്കും വരെ ആ നിരയില്‍ കേരളത്തിലുള്ള മുഴുവന്‍ സ്ഥലങ്ങളും അവയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളും ഏറ്റവും നല്ലയിടങ്ങളാണ്. അത്‌കൊണ്ട് ഓരോ സ്ഥലത്തും അവിടെയുള്ള ആളുകള്‍ക്ക് കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ഗ്രഹണക്കാഴ്ചകള്‍ ആഘോഷമാക്കാന്‍ കഴിയും. നിങ്ങള്‍ നില്‍ക്കുന്നയിടത്ത് എത്ര നന്നായിക്കാണാമെന്നറിയാന്‍ എസ്‌പെനാക്കിന്റെ ഡാറ്റ പരിശോധിക്കാം.
' എസ്‌പെനാക്കിനെ വിളിക്കൂ... ചെറുവത്തൂരിനെ രക്ഷിക്കൂ.... ' എന്ന ഒരു ഹാഷ് ടാഗിന് സമയമായിരിക്കുന്നു.
കോഴിക്കോട് പ്രാദേശിക ശാസ്ത്രകേന്ദ്രം & പ്ലാനറ്റേറിയം ഒരുക്കിയ എക്ലിപ്‌സ് വാന്‍