കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2019) രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചിലങ്കയുടെ കിലുക്കവുമായി സംസ്ഥാന കലോത്സവത്തില്‍ നൃത്തയിനങ്ങളില്‍ തിളങ്ങിയ ദീപയ്ക്ക് ജില്ലയില്‍ കലോത്സവം എത്തിയപ്പോള്‍ ചെവിയില്‍ കേള്‍ക്കുന്നത് രോഗിയുടെ ഹൃദയതാളം. 1998 മുതല്‍ 2000 വരെ സ്‌കൂള്‍ തലത്തിലും ഹയര്‍സെക്കഡറി വിഭാഗത്തിലും ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിയിനങ്ങളില്‍ സംസ്ഥാന യുവജനോത്സവത്തില്‍ സമ്മാനങ്ങള്‍ നേടിയ ദീപ 28 വര്‍ഷത്തിന് ശേഷം കലോത്സവം സ്വന്തം നാട്ടിലെത്തിയപ്പോള്‍ മറക്കാത്ത ഓര്‍മ്മകളുമായി മകള്‍ ദേവനന്ദയോടൊപ്പം കലോത്സവ വേദിയില്‍ സജീവമാണ്.
കലാലയ ജീവിതം കഴിഞ്ഞ് ദീപ പോയത് തിരക്ക് പിടിച്ച ജോലിയിലേക്കാണ്. ആരോഗ്യ വകുപ്പില്‍ ഗൈനക്കോളജിസ്റ്റായി വെള്ളരിക്കുണ്ട് താലൂക്കിലെ മൗക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ദീപക്ക് ഇന്ന് ചിലങ്കയണിയാന്‍ സമയമില്ലെങ്കിലും കലയെ എന്നും നെഞ്ചേറ്റി നടക്കുന്ന ദീപ സമയമുണ്ടാക്കി നൃത്താവതരണത്തിനും, ആസ്വാദനത്തിനും സമയം കണ്ടെത്തുന്നു. ഉത്സവാഘോഷ പരിപാടിക്കും, വാര്‍ഷികാഘോഷത്തിനും നൃത്താവതരണത്തിന് ദീപ സമയം കണ്ടെത്തും. എം ബി ബി എസ് പഠനത്തിനിടയില്‍ നടന്ന മെഡിക്കോസ് ഫെസ്റ്റില്‍ നാലു വര്‍ഷക്കാലം കലാ തിലകമായിരുന്നു ദീപ. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ചാനലിലില്‍ റിലായിറ്റി ഷോയുടെ അവതാരികയായും ഏറെ കാലം പ്രവര്‍ത്തിച്ചു.

രണ്ടാം ക്ലാസില്‍ പഠിക്കുന്ന ദേവന്ദയും ഇപ്പോള്‍ തന്നെ നൃത്തകലാ രംഗത്ത് സജീവമാണ്. വിവാഹത്തിന് ശേഷവും കലയെ അങ്ങേയേറ്റം പ്രോത്സാഹനം നല്‍കുന്ന കുടുംബത്തിലേക്ക് എത്തിച്ചേര്‍ന്നതാണ് ദീപയുടെ എറ്റവും വലിയ സന്തോഷം. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിയും യു എ ഇയിലെ ബിസിനസുകാരനുമായ രതിഷ് ഡി നായരാണ് ഭര്‍ത്താവ്. ദീപയ്ക്ക് പൂര്‍ണ പിന്തുണയുമായി ഗുരു കലാമണ്ഡലം പ്രീതയും എന്നും ഒപ്പമുണ്ട്. രതീഷിന്റെ മാതാവും ദുര്‍ഗ ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ച രത്‌നാവതി ടീച്ചറും നിരവധി കുട്ടികള്‍ക്ക് നൃത്തത്തിന്റെ ആദ്യാക്ഷരങ്ങള്‍ നല്‍കിയിട്ടുണ്ട്. രതീഷിന്റെ സഹോദരി സീന ഡി നായരും സ്‌കൂള്‍ കലോത്സവങ്ങളില്‍ തിളങ്ങുകയും ഇപ്പോള്‍ വിദേശത്ത് വന്‍കിട കമ്പനിയുടെ കന്‍ട്രി ഹെഡ്ഡും ദൃശ്യമാധ്യമങ്ങളുടെ റിയാലിറ്റി ഷോയുടെ അവതാരകയായും ജഡ്ജായും പ്രവര്‍ത്തിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Kanhangad, news, State School Kalolsavam 2019., Trending, Deepa's those days