Join Whatsapp Group. Join now!
Aster MIMS 10/10/2023

പാഴ്‌വസ്തുക്കളില്‍ നിന്നും അലങ്കാര വസ്തുക്കള്‍: മാലിന്യ സംസ്‌കരണത്തില്‍ പുതിയ മാതൃക

പാഴ്‌വസ്തുക്കളെ പുതിയ വസ്തുക്കളാക്കി മാറ്റുന്ന പ്രക്രിയ കാഞ്ഞങ്ങാട് news, Kerala, kasaragod, Kanhangad, waste, House,decorating materials from garbage: waste management introduced by municipality
കാഞ്ഞങ്ങാട്:(www.kasargodvartha.com 04.12.2019) പാഴ്‌വസ്തുക്കളെ പുതിയ വസ്തുക്കളാക്കി മാറ്റുന്ന പ്രക്രിയ കാഞ്ഞങ്ങാട് തുടക്കമായി. നഗരസഭയിലെ നാല്‍പ്പത്തിമൂന്ന് വാര്‍ഡുകളിലേയും വീടുകളിലേക്ക് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ ചെന്ന് അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ച് നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ എത്തിച്ചാണ് പുനരുല്‍പ്പാദന പ്രക്രിയ നടത്തുന്നത്.

ഇതു വഴി പാഴ് തുണിയില്‍ നിന്ന് പുഷ്പങ്ങള്‍, സഞ്ചി, ചവിട്ടി ,തുടങ്ങിയ അലങ്കാര വസ്തുക്കളാണ് നിര്‍മ്മിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭ മെഹ്ബൂബ ഹരിത സഹായ സംഘവുമായി സഹകരിച്ചാണ് ഈ പ്രവൃത്തി നടത്തുന്നത്.


പുനരുല്‍പ്പാദന വസ്തുക്കള്‍ നഗരസഭ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ ഹരിത കേരള മിഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ: ടി എന്‍ സീമ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് കൈമാറി. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ ഗംഗാരാധാകൃഷ്ണന്‍, ടി.വി. ഭാഗിരഥി, മഹമ്മൂദ് മുറിയനാവി, ആരോഗ്യ ശുചിത വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍മാരായ കെ.കെ.ഗീത, പി.ഖദീജ, വാര്‍ഡ് കൗണ്‍സിലര്‍ എം.ബാലകൃഷ്ണന്‍, മഹബൂബ മനേജര്‍ കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:news, Kerala, kasaragod, Kanhangad, waste, House,decorating materials from garbage: waste management introduced by municipality
< !- START disable copy paste -->