city-gold-ad-for-blogger

അവസാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്നതുവരെയും ഇന്ത്യന്‍ മതേതരത്വത്തിന് അപകടം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍; കോണ്‍ഗ്രസ് ആര്‍ഡി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.12.2019) അവസാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്നതുവരെയും ഇന്ത്യന്‍ മതേതരത്വത്തിന് അപകടം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചു. പൗരത്വ നിയമ ഭേദഗതികെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കാഞ്ഞങ്ങാട് ആര്‍ഡി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവസാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്നതുവരെയും ഇന്ത്യന്‍ മതേതരത്വത്തിന് അപകടം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍; കോണ്‍ഗ്രസ് ആര്‍ഡി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മതേതരത്വത്തെ തകര്‍ക്കാന്‍ നിരവധി തവണയാണ് ആര്‍എസ്എസും ബിജെപിയും ശ്രമച്ചത്. ആ ശ്രമങ്ങളെയെല്ലാം പരാജയപെടുത്താനുള്ള ഏക കാരണം ഇന്ത്യയില്‍ മതേതരത്വത്തെ അത്രമേല്‍ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ് ഉണ്ടായി എന്നതുകൊണ്ടാണ്. അതുകൊണ്ട് മതേതരത്വത്തെ ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തിപ്പെടുക എന്നുള്ളതാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

സര്‍ക്കാര്‍ ചിലവില്‍ ചങ്ങല കെട്ടിയും മതില്‍ തീര്‍ത്തും ഇത്തരം വിഷയങ്ങളോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് ഇല്ലെന്നും സാധാരണക്കാരന്‍ സ്വരൂപിച്ചെടുക്കുന്ന പണം കൊണ്ട് വലിയ സമരപോരാട്ടം നടത്താന്‍ തന്നെയാണ് കോണ്‍ഗ്രസ് പ്രസ്ഥാനം ആഗ്രഹിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷധ വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം അസ്സിനാര്‍ സ്വാഗതവും വിനോദ് കുമാര്‍ പള്ളയില്‍വീട് നന്ദിയും പറഞ്ഞു.

അവസാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്നതുവരെയും ഇന്ത്യന്‍ മതേതരത്വത്തിന് അപകടം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍; കോണ്‍ഗ്രസ് ആര്‍ഡി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, കെപിസിസി അംഗം സി കെ ശ്രീധരന്‍, യുഡിഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍,ഡിസിസി ഭാരവാഹികളായ പി കെ ഫൈസല്‍, പി ജി ദേവ്, അഡ്വ കെ കെ രാജേന്ദ്രന്‍, അഡ്വ എ ഗോവിന്ദന്‍ നായര്‍, ബാലകൃഷ്ണന്‍ പെരിയ,ഗീതാകൃഷ്ണന്‍, സെബാസ്റ്റ്യന്‍ പതാലില്‍, പി വി സുരേഷ്, കെ പി പ്രകാശന്‍, കെ വി സുധാകരന്‍, കരുണ്‍ താപ്പ, സുന്ദര ആരിക്കാടി, വി ആര്‍ വിദ്യാസാഗര്‍, മാമുനി വിജയന്‍, എം സി പ്രഭാകരന്‍, ചന്ദ്രശേഖര റാവു, ടോമി പ്ലാച്ചേരി, ഹരീഷ് പി നായര്‍, കെപിസിസി അംഗങ്ങളായ ശാന്തമ്മ ഫിലിപ്പ്, കരിമ്പില്‍ കൃഷ്ണന്‍, കെ വി ഗംഗാധരന്‍, മീനാക്ഷി ബാലകൃഷ്ണന്‍,ബ്ലോക്ക് പ്രസിഡന്റ്മാരായ കെ ഖാലിദ്, കെ വാരിജാക്ഷന്‍, സി രാജന്‍ പെരിയ, ഡി വി ബാലകൃഷ്ണന്‍, ബാബു കദളിമറ്റം, എം രാധാകൃഷ്ണന്‍ നായര്‍, പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

അവസാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്നതുവരെയും ഇന്ത്യന്‍ മതേതരത്വത്തിന് അപകടം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍; കോണ്‍ഗ്രസ് ആര്‍ഡി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

അവസാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്നതുവരെയും ഇന്ത്യന്‍ മതേതരത്വത്തിന് അപകടം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍; കോണ്‍ഗ്രസ് ആര്‍ഡി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

അവസാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്നതുവരെയും ഇന്ത്യന്‍ മതേതരത്വത്തിന് അപകടം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍; കോണ്‍ഗ്രസ് ആര്‍ഡി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, kasaragod, Kanhangad, KPCC, Congress, KPCC-president, Strike, Congress RD Office March at knjangad; Inaugiurted by Mullappally Ramachandran, KPCC President

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia