Join Whatsapp Group. Join now!
Aster MIMS 10/10/2023

ചന്ദ്രഗിരി പാലം അടച്ചിടുന്നത് 23 മുതല്‍; നവീകരണ പ്രവര്‍ത്തനം മാറ്റിയത് പരീക്ഷാകാലത്ത് വിദ്യാര്‍ത്ഥികളെ സാരമായി ബാധിക്കുമെന്നതിനാല്‍

നവീകരണത്തിനായി ചന്ദ്രഗിരി പാലം അടയ്ക്കുന്നത് 23ലേക്ക് മാറ്റി. പാലം അടച്ചിടുന്നത് പരീക്ഷാ കാലത്ത് വിദ്യാര്‍ത്ഥികളടക്കം നിരവധി പേരെ സാരമായി ബാധിക്കുമെന്നതിനാKerala, kasaragod, news, Bridge, Chemnad, Students, Chandragiri bridge renovation date changed
കാസര്‍കോട്: (www.kasargodvartha.com 02.12.2019) നവീകരണത്തിനായി ചന്ദ്രഗിരി പാലം അടയ്ക്കുന്നത് 23ലേക്ക് മാറ്റി. പാലം അടച്ചിടുന്നത് പരീക്ഷാ കാലത്ത് വിദ്യാര്‍ത്ഥികളടക്കം നിരവധി പേരെ സാരമായി ബാധിക്കുമെന്നതിനാലാണ് നവീകരണപ്രവര്‍ത്തനം മാറ്റിവെച്ചതെന്ന് കെഎസ്ടിപി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശീല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

നവീകരണ പ്രവര്‍ത്തികള്‍ക്കായി ചൊവ്വാഴ്ച മുതല്‍ 22 വരെ പാലം അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതുമൂലം വിദ്യാര്‍ത്ഥികളടക്കമുള്ള പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് കെഎസ്ടിപി ചീഫ് എഞ്ചിനീയര്‍ ഡിങ്കി ഡിക്രൂസയ്ക്ക് കത്തയച്ചിരുന്നു. ക്രിസ്മസ് അവധിക്ക് നവീകരണ പ്രവര്‍ത്തനം നടത്തുന്നതായിരിക്കും ഉചിതമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു. പാലം അടച്ചിടുന്ന തീയതി പുനക്രമീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് അദ്ദേഹം എംഎല്‍എയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നവീകരണം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.



Keywords: Kerala, kasaragod, news, Bridge, Chemnad, Students, Chandragiri bridge renovation date changed