Join Whatsapp Group. Join now!
Aster MIMS 10/10/2023

കാര്‍ കുഴിയിലേക്ക് മറിഞ്ഞു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ കുഴിയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി പരിക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ കുമ്പള പെട്രോള്‍ പമ്പിന് Kumbala, Kerala, news, Car, Accident, Kasaragod, Car accident in Kumbala
കുമ്പള: (www.kasaragodvartha.com 23.12.2019) കാര്‍ കുഴിയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി പരിക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ കുമ്പള പെട്രോള്‍ പമ്പിന് സമീപത്തെ വളവിലാണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണം വിട്ട കാര്‍ തല കീഴായി കുഴിയിലേക്ക് മറിയുകയായിരുന്നു.

നിരന്തരം അപകടമുണ്ടാകുന്ന സ്ഥലമാണ് ഈ വളവ്. ഓരോ മാസവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. പലരും മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാത്രി കാലങ്ങളിലാണ് ഏറെയും അപകടമുണ്ടാകുന്നത്.

റോഡിലെ വളവ് കാരണം എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. റോഡിന്റെ ഒരുവശത്ത് മുന്നൂറ് മീറ്ററോളം കുഴിയാണ്. കുഴിയുടെ ചുറ്റുഭാഗത്തും കാട് പന്തലിച്ച് നില്‍ക്കുന്നുണ്ട്. അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നതും പതിവായിരിക്കുകയാണ്.

ഇവിടെ സുരക്ഷാ വേലി സ്ഥാപിക്കണമെന്നും പെട്രോള്‍ പമ്പിന് സമീപം മുതല്‍ ശാന്തിപ്പള്ളം വരെ ഡിവൈഡര്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും യാതൊരു പരിഹാര  നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kumbala, Kerala, news, Car, Accident, Kasaragod, Car accident in Kumbala     < !- START disable copy paste -->