Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് നഗരസഭയിലെ ഉപതെരഞ്ഞെടുപ്പ് അവസാനിച്ചു, ഹൊന്നമൂലയില്‍ 71.44 ശതമാനം പോളിംഗ്, തെരുവത്ത് 55 ശതമാനം മാത്രം

ഉപതെരഞ്ഞെടുപ്പ് നടന്ന കാസര്‍കോട് നഗരസഭയിലെ രണ്ട് വാര്‍ഡുകളിലും വോട്ടെടുപ്പ് അവസാനിച്ചു. News, Kasaragod, Kerala, Municipality, By-election, LDF, UDF,
കാസര്‍കോട്:(www.kasargodvartha.com 17/12/2019) ഉപതെരഞ്ഞെടുപ്പ് നടന്ന കാസര്‍കോട് നഗരസഭയിലെ രണ്ട് വാര്‍ഡുകളിലും വോട്ടെടുപ്പ് അവസാനിച്ചു. 21-ാം വാര്‍ഡായ ഹൊന്നമൂലയില്‍ 71.44 ശതമാനവും 22-ാം വാര്‍ഡായ തെരുവത്ത് 55 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഹൊന്നമൂലയില്‍ ആകെ 1187 വോട്ടര്‍മാരില്‍ 848 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. തെരുവത്ത് വാര്‍ഡില്‍ 864 വോട്ടര്‍മാരില്‍ 470 പേര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്.

News, Kasaragod, Kerala, Municipality, By-election, LDF, UDF, Bye election ends in Kasargod municipality


വോട്ടെടുപ്പ് പൂര്‍ണമായും സമാധാനപരമായിരുന്നു. ഹര്‍ത്താല്‍ വോട്ടെടുപ്പിനെ സ്വാധീനിച്ചില്ല. ഹൊന്നമൂലയിലെ കൗണ്‍സിലര്‍ ആയിരുന്ന കെ എം അബ്ദുര്‍ റഹ് മാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് തെരെഞ്ഞടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടിവന്നത്. തെരുവത്തെ വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്ന വിശ്വനാഥന്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

തെരുവത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ എം ബിന്ദുവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗിലെ ആര്‍ റീത്തയുമാണ് മത്സരിച്ചത്. ഹൊന്നമൂലയില്‍ മുസ്ലിം ലീഗിലെ അബ്ദുല്‍ മുനീറും സ്വതന്ത്രനായ കമ്പ്യൂട്ടര്‍ മൊയ്തീനുമാണ് ഏറ്റുമുട്ടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kasaragod, Kerala, Municipality, By-election, LDF, UDF, Bye election ends in Kasargod municipality