കാസര്‍കോട്: (www.kasargodvartha.com 17.12.2019) കാസര്‍കോട് നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു വാര്‍ഡിലും വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്. 21-ാം വാര്‍ഡായ ഹൊന്നമൂല വാര്‍ഡില്‍ കനത്ത പോളിംഗാണ് നടക്കുന്നത്. എന്നാല്‍ തെരുവത്ത് പോളിംഗ് വളരെ കുറവാണ്.
ഹൊന്നമൂലയില്‍ 1186 വോട്ടര്‍മാരാണ് ആകെ ഉള്ളത്. ഉച്ചയോടെ 574 വോട്ടര്‍മാര്‍ സമ്മതിദാനം രേഖപ്പെടുത്തി. 22-ാം വാര്‍ഡായ തെരുവത്ത് 864 വോട്ടര്‍മാരില്‍ 301 വോട്ടുമാത്രമേ ഉച്ചവരെ രേഖപ്പെടുത്തിയിട്ടുള്ളൂ. വാര്‍ഡില്‍ മുസ്ലീംലീഗ് ഉജ്വല വിജയം നേടുമെന്ന് മുസ്ലീലീഗ് വാര്‍ഡ് സെക്രട്ടറി ടി ഇ മുഖ്താര്‍ പറഞ്ഞു.
ഹൊന്നമൂലയിലെ വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്ന കെഎം അബ്ദുര്‍ റഹ്മാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് തെരെഞ്ഞടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ തെരുവത്തെ വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്ന വിശ്വനാഥന്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരുവത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ എം ബിന്ദുവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗിലെ ആര്‍ റീത്തയുമാണ് മത്സരിക്കുന്നത്.

ഹൊന്നമൂലയില്‍ ലീഗിലെ അബ്ദുല്‍ മുനീറും സ്വതന്ത്രനായി കമ്പ്യൂട്ടര്‍ മൊയ്തീനുമാണ് ഏറ്റുമുട്ടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, kasaragod, Kerala, by-election, cricket, by-elections in towards kasargod Municipality
< !- START disable copy paste -->