കാസര്‍കോട്:(www.kasargodvartha.com 17/12/2019) കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടായിരുന്ന കെ എം അഹമ്മദിന്റെ പേരില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദീപിക, രാഷ്ട്രദീപിക ദിനപത്രങ്ങളുടെ കോട്ടയം ബ്യൂറോ ചീഫും സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ റെജി ജോസഫിന്. കാര്‍ഷിക മേഖലയിലെ മികച്ച റിപ്പോര്‍ട്ടിംങ്ങിനാണ് അവാര്‍ഡിനായി പരിഗണിച്ചത്.
10001 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. സി പിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റുമാരായ ഡോ. സി തമ്പാന്‍, ഡോ. ചന്ദ്രന്‍ കെ പി, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിജോസഫ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാര്‍ഡ് ഈ മാസം 20ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബു സമ്മാനിക്കും.
ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി വി കെ പനയാല്‍ സ്മാരക പ്രഭാഷണം നടത്തും. പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി കുട്ടന്‍ മുഖ്യാതിഥിയായിരിക്കും. അവാര്‍ഡ് കമ്മറ്റിചെയര്‍മാന്‍, ഡോ. സി തമ്പാന്‍, അവാര്‍ഡ് കമ്മറ്റിയംഗം സണ്ണി ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി എ ഷാഫി, മുജീബ് അഹമ്മദ് എന്നിവര്‍ സംസാരിക്കും. ജില്ലാ ജോ. സെക്രട്ടറി പ്രദീപ് ജി എന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. സെക്രട്ടറി പത്മേഷ് കെ വി സ്വാഗതവും വൈസ് പ്രസിഡണ്ട് അനീഷ് കെ കെ നന്ദിയും പറയും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, Press Club, Award, District Collector,