മംഗളൂരു: (www.kasargodvartha.com 16.12.2019) പിക്കപ്പ് ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ട് പേര്‍ മരിച്ചു. ബെല്‍ത്തങ്ങടി നാഡ മഞ്‌ജോട്ടിയില്‍ ഞായറാഴ്ചയാണ് അപകടം. നവൂര്‍ ഭീമണ്ടെ സ്വദേശി സെസപ്പ മൂല്യ (44), ബന്ധുവായ നവൂരിലെ ജനത വീട്ടില്‍ താമസിക്കുന്ന കല്യാണി (55) എന്നിവരാണ് മരിച്ചത്.
ബണ്ട്വാലില്‍ നിന്ന് നവൂരിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ ടൗണിലേക്ക് പോവുകയായിരുന്ന പിക്ക് അപ്പ് ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് ഓടിച്ചിരുന്ന സേസപ്പ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കല്യാണിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചു.
മുംബൈയിലാണ് സെസപ്പ ജോലി ചെയ്തിരുന്നത്. സെസപ്പയുടെ ഭാര്യ ഗര്‍ഭിണിയാണ്. കഴിഞ്ഞയാഴ്ച ബേബി ഷവര്‍ സംഘടിപ്പിച്ചിരുന്നു. ഞായറാഴ്ച ബന്ധുവീട്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരുന്നതിനിടെയാണ് സെസപ്പ അപകടത്തില്‍ പെട്ടത്. വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് ദൂരം മാത്രം അകലെയാണ് അപകടം സംഭവിച്ചത്.
സംഭവത്തില്‍ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിക്കപ്പ് ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹങ്ങള്‍ ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Kerala, Mangalore, News, Accidental-Death, Bike, Govt.Hospital, Police, Deadbody, Postmortem, Beltangady: Two bikers perish in accident involving pick-up truck< !- START disable copy paste -->